ബാംഗ്ലൂര്‍: കര്‍ണാടകയില്‍ തന്റെ പിതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് സിദ്ദരാമയ്യയുടെ മകന് യതീന്ദ്ര സിദ്ദരാമയ്യ. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ടെന്നും യതീന്ദ്ര പറഞ്ഞു. 'ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നതെല്ലാം ചെയ്യും. കര്‍ണാടകയുടെ താത്പര്യം സംരക്ഷിക്കാന്‍ പിതാവിനെ മുഖ്യമന്ത്രിയാക്കണം എന്നാണ് ആഗ്രഹിക്കുന്നത്. മകനെന്ന നിലയില്‍ അദ്ദേഹം മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലം നല്ലതായിരുന്നുവെന്നാണ് താന്‍ വിലയിരുത്തുന്നത്. ഇനിയും അദ്ദേഹം മുഖ്യമന്ത്രിയായാല്‍ ബിജെപിയുടെ അഴിമതി തുടച്ചുനീക്കും. കര്‍ണാടകയിലെ ജനങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും' യതീന്ദ്ര സിദ്ദരാമയ്യ പറഞ്ഞു.
അതേസമയം, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 113സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി കസേരയിലേക്ക് ഡി കെ ശിവകുമാറും രംഗത്തുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഏറ്റവും കൂടുതല്‍ വേട്ടയാടിയ നേതാക്കളില്‍ ഒരാളാണ് ഡി കെ ശിവകുമാര്‍. അതുകൊണ്ട് തന്നെ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ട്. ഇതിനിടയിലാണ് തന്റെ പിതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനവുമായി യതീന്ദ്ര സിദ്ദരാമയ്യ രംഗത്തെത്തിയത്.