ലോകകപ്പിന് മുന്‍പ് ഹാര്‍ദിക്കിനെ നായക സ്ഥാനത്തേക്ക് കൊണ്ട് വരണം - രവി ശാസ്ത്രി

ഡല്‍ഹി: ട്വന്‍റി-20 ലോകകപ്പിന് മുന്‍പ് ഹാര്‍ദിക്കിനെ നായക സ്ഥാനത്തേക്ക് കൊണ്ട് വരണമെന്ന് രവി ശാസ്ത്രി. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനായാല്‍ ടീമിന് 2007 ആവര്‍ത്തിക്കാനാകുമെന്ന് രവി ശാസ്ത്രി പറഞ്ഞു. 2007ല്‍ നടപ്പാക്കിയ സീനിയേഴ്‌സിനെ മാറ്റിനിര്‍ത്തിയുള്ള പരിഷ്‌കാരങ്ങള്‍ ടീമിനെ കിരീടത്തിലെത്തിച്ചിരുന്നു. അതേ റൂട്ടില്‍ ഇന്ത്യ നീങ്ങുമെന്നാണ് കരുതുന്നെതെന്ന് ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ റണ്‍ ഓര്‍ഡറില്‍ ഹാര്‍ദികിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ശാസ്ത്രി.

അടുത്തത് ഏകദിന ലോകകപ്പ്‌ വരാനുള്ളത്. അതിന് തൊട്ടുപിറകെയാണ് ട്വന്റി-20 ലോകകപ്പ്. ഹാർദിക് ഇപ്പോൾ ടി20 ഇന്ത്യയുടെ സ്റ്റാൻഡ്‌ബൈ ക്യാപ്റ്റനാണ്. ഹാര്‍ദിക്കിനെ നായക സ്ഥാനത്തേക്ക് പരിഗണിച്ചാൽ പുതിയ ദിശയിലേക്ക് ടീമിനെ കൊണ്ടുപോകാനാകുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇക്കാര്യം ശ്രദ്ധിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ടീമില്‍ മികച്ച കളിക്കാരാണ് ഇപ്പോഴുള്ളത്. - രവി ശാസ്ത്രി പറഞ്ഞു.


Contact the author

National Desk

Recent Posts

National Desk 5 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 8 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 10 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 10 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 10 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 10 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More