ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ സെഞ്ചുറി നേടിയതിന് പിന്നിലെ മനസുതുറന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. തന്‍റെ റോള്‍ മോഡല്‍ കോഹ്ലിയാണെന്ന് ശുഭ്മന്‍ ഗില്‍ പറഞ്ഞു. ക്രിക്കറ്റിനെ മനസിലാക്കി തുടങ്ങിയത് അദ്ദേഹത്തിന്‍റെ കളികളിലൂടെയാണ്. 12 വയസുള്ളപ്പോള്‍ മുതല്‍ അദ്ദേഹത്തിന്‍റെ ആരാധകനാണ്. കോഹ്ലിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്‍റെ ആത്മാര്‍പ്പണവും കഠിനാധ്വാനവും ഏറെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും സ്റ്റാര്‍ സ്പോര്‍ട്സിനു നല്‍കിയ അഭിമുഖത്തില്‍ ഗില്‍ പറഞ്ഞു.
അതേസമയം, ഗില്ലിനെ അഭിനന്ദിച്ച് വീരാട് കോഹ്ലി രംഗത്തെത്തി. 'ഗില്‍ കൂടെയുണ്ടെങ്കില്‍ സാധ്യതയുമുണ്ട്. അടുത്ത തലമുറയെ നയിക്കുക ഗില്‍ ആയിരിക്കും. മികച്ച രീതിയിലാണ് അദ്ദേഹം ഇപ്പോള്‍ കളിക്കുന്നത്. ദൈവം നിന്നെ രക്ഷിക്കട്ടെ' - എന്ന് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്‍ 58 പന്തില്‍ 101 റണ്‍സ് നേടിയിരുന്നു. ഇതിനുപിന്നാലെയാണ് കോഹ്ലി ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് രംഗത്തെത്തിയത്.