ജയറാം നായകനാകുന്ന 'അബ്രഹാം ഓസ്‌ലറി'ല്‍ മമ്മൂട്ടി ഗസ്റ്റ് റോളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്‌

Web Desk 11 months ago

കൊച്ചി: ജയറാം നായകനാകുന്ന 'അബ്രഹാം ഓസ്‌ലറി'ല്‍ മമ്മൂട്ടി ഗസ്റ്റ് റോളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്‌. സിനിമയിലെ പ്രധാനപ്പെട്ട വേഷമായിരിക്കും മമ്മൂട്ടി കൈകാര്യം ചെയ്യുകയെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്. ഈ റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ ധ്രുവം, ട്വന്റി ട്വന്റി, കനൽക്കാറ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജയറാമും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ കൂടി ആയിരിക്കും ഇത്. ഇക്കാര്യത്തിൽ ഔ​ദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‌ലറിന്‍റെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ മിഥുൻ മാനുവൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരുന്നു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് പുറത്തിറങ്ങിയ പോസ്റ്ററില്‍ ജയറാമുള്ളത്. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം ഹസനും മിഥുനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നേരമ്പോക്കിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ജയറാമിനൊപ്പം അർജുൻ അശോകൻ, സായ് കുമാർ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്‌ണ എന്നിവരും ചിത്രത്തിലുണ്ട്. തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക. 

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More