പാച്ചുവും അത്ഭുതവിളക്കും ഒ ടി ടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി: ഫഹദ് ഫാസില്‍ നായകനായി എത്തിയ പാച്ചും അത്ഭുത വിളക്കും ഒ ടി ടിയിലേക്ക്.ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക. മെയ് 26 മുതല്‍ സിനിമ സ്ട്രീമിംഗ് ആരംഭിക്കും. സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അഖില്‍ സത്യന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ പാച്ചുവും അത്ഭുത വിളക്കും. ചിത്രത്തിന് തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥനും ഞാൻ പ്രകാശനിലെ പ്രകാശനും തൊണ്ടിമുതലിലെ പ്രസാദിനും കാര്‍ബണിലെ സിബിക്കുമൊക്കെ ശേഷം നര്‍മ്മരസപ്രധാനമായൊരു കഥാപാത്രമായി ഫഹദ് എത്തിയ ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കുമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 

ഫഹദ് ഫാസിലിന് പുറമേ ഇന്നസെന്റ്, ഇന്ദ്രൻസ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഇന്നസെന്റ് അഭിനയിച്ച അവസാന ചിത്രമെന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും വിതരണവും നിര്‍വഹിക്കുന്നത്. ശരണ്‍ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം. ഗോവ, എറണാകുളം എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം. അതേസമയം, സത്യൻ അന്തിക്കാടിന്‍റെ ‘ഞാന്‍ പ്രകാശന്‍’, ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ എന്നീ സിനിമകളുടെ അസോസിയേറ്റായും അഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Movies

'ലൂസിഫറി'ന് ശേഷം 'വേതാളം' റീമേക്കുമായി ചിരഞ്ജീവി

More
More
Web Desk 2 days ago
Movies

മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

More
More
Web Desk 3 days ago
Movies

പൊന്നിയിന്‍ സെല്‍വന്‍ 2 ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Web Desk 4 days ago
Movies

പൊന്നിയിന്‍ സെല്‍വനില്‍ ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി - വിജയ്‌ യേശുദാസ്

More
More
Web Desk 4 days ago
Movies

രജിഷ വിജയന്‍- പ്രിയ വാര്യര്‍ ചിത്രം 'കൊള്ള' ട്രെയിലര്‍ പുറത്ത്

More
More
Movies

ലാല്‍ സിംഗ് ചദ്ദയുടെ പരാജയമല്ല, സിനിമയില്‍നിന്ന് മാറിനില്‍ക്കാനുളള കാരണം മറ്റൊന്നാണ്- ആമിര്‍ ഖാന്‍

More
More