കൈക്കൂലിക്കേസിൽ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പുറത്താക്കണം - കെ ടി ജലീല്‍

കൈക്കൂലിക്കേസിൽ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് എന്നന്നേക്കുമായി പുറത്താക്കണമെന്ന് കെ ടി ജലീല്‍ എം എല്‍ എ. പാലക്കാട്ട് പിടിയിലായ വില്ലേജ് അസിസ്റ്റൻ്റിൻ്റെ അഴിമതി ഞെട്ടിക്കുന്നതാണ്. എത്രയോ പാവപ്പെട്ടവരുടെ വിയർപ്പിൻ്റെയും രക്തത്തിൻ്റെയും ഗന്ധമാകും അഴിമതി സമ്പാദ്യത്തിലെ ഓരോ നാണയത്തുട്ടിൽ നിന്നും പുറത്തുവരിക.  ഉദ്യോഗസ്ഥ ചൂഷണം രാജ്യത്ത് കൊടികുത്തി വാഴുകയാണ്. ഏറ്റവും കുറവ് കേരളത്തിലാണെന്ന റിപ്പോർട്ട് നൽകുന്ന ആശ്വാസം ചെറുതല്ലെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഒരുലക്ഷം രൂപ ഇനാം!

പാലക്കാട്ട് പിടിയിലായ വില്ലേജ് അസിസ്റ്റൻ്റിൻ്റെ അഴിമതി ഞെട്ടിക്കുന്നതാണ്. എത്രയോ പാവപ്പെട്ടവരുടെ വിയർപ്പിൻ്റെയും രക്തത്തിൻ്റെയും ഗന്ധമാകും അഴിമതി സമ്പാദ്യത്തിലെ ഓരോ നാണയത്തുട്ടിൽ നിന്നും പുറത്തുവരിക.  ഉദ്യോഗസ്ഥ ചൂഷണം രാജ്യത്ത് കൊടികുത്തി വാഴുകയാണ്. ഏറ്റവും കുറവ് കേരളത്തിലാണെന്ന റിപ്പോർട്ട് നൽകുന്ന ആശ്വാസം ചെറുതല്ല.

കൈക്കൂലിക്കേസിൽ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്യുകയല്ല, ജോലിയിൽ നിന്ന് എന്നന്നേക്കുമായി  പുറത്താക്കുകയാണ് വേണ്ടത്. ഉദ്യോഗസ്ഥരുടെ ആർഭാട ജീവിതം യഥാവിധി ബന്ധപ്പെട്ടവർ ഓഡിറ്റ് ചെയ്യണം. അവരുടെ വീടും സൗകര്യങ്ങളും വാഹനവും മക്കളുടെ പഠനവും പെൺകുട്ടികളുടെ വിവാഹങ്ങൾക്ക് നൽകുന്ന ആഭരണവും വൻസമ്മാനങ്ങളും വിദേശയാത്രകളും സാമൂഹ്യ കണക്കെടുപ്പിന് വിധേയമാകണം. കർക്കശമായ നിയമങ്ങൾ സാമ്പത്തിക അഴിമതി തടയാൻ രാജ്യത്ത് ഉണ്ടായേ തീരൂ. 

പൊതുപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ജുഡീഷ്യറിയും മേൽപ്പറഞ്ഞ സൂക്ഷ്മ വിശകലനങ്ങളിൽ നിന്ന് ഒഴിച്ചു നിർത്തപ്പെടേണ്ടവരല്ല.  മഹാഭൂരിപക്ഷം ജനങ്ങളും കരുതുന്നത് ജനപ്രതിനിധികൾക്ക് വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ കമ്മീഷൻ കിട്ടുന്നുണ്ടെന്നാണ്. ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും വിവിധ ആവശ്യങ്ങൾക്കായി സമീപിക്കുന്നവർ അവർക്ക് "കൈമണി" നൽകുന്നുണ്ടെന്ന് കരുതുന്നവരുടെ എണ്ണം കുറവല്ല. കൂലിയും വേലയുമില്ലാത്ത പല രാഷ്ട്രീയ നേതാക്കളും ചാരിറ്റി മാഫിയകളും മണിമാളികകൾ പണിയുന്നതും അത്യാർഭാട ജീവിതം നയിക്കുന്നതും മുന്തിയ കാറുകളിൽ സഞ്ചരിക്കുന്നതും കാണുമ്പോൾ എല്ലാവരും അങ്ങിനെയാണെന്ന് പൊതുജനം കരുതിയാൽ അവരെ തെറ്റ് പറയാനാവില്ല. 

എൻ്റെ വ്യക്തിപരമായ അനുഭവം പറയാം. ഞാൻ കഴിഞ്ഞ 17 വർഷമായി MLA-യാണ്. അതിൽ അഞ്ചു വർഷം മന്ത്രിയുമായി. MLA ആകുന്നതിന് മുമ്പ് അഞ്ച് വർഷം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. രണ്ടുവർഷം പ്രഥമ ജില്ലാ കൗൺസിൽ അംഗമായിരുന്നു. നീണ്ട 24 വർഷ കാലയളവിനുള്ളിൽ ഒരു നയാപൈസ എനിക്ക് ആരും കൈക്കൂലിയായി തന്നിട്ടില്ല. ഞാൻ ആരുടെ കയ്യിൽനിന്നും ഒന്നും വാങ്ങിയിട്ടുമില്ല.  മറിച്ചൊരനുഭവം ആർക്കെങ്കിലുമുണ്ടെങ്കിൽ അവർക്ക് കമൻ്റ് ബോക്സിൽ വന്ന് ധൈര്യപൂർവം പ്രതികരിക്കാം. പരസ്യമായി പറയാൻ മടിയുണ്ടെങ്കിൽ ഊമക്കത്തെഴുതാം. മെസഞ്ചറിൽ സന്ദേശമയക്കാം. അത്തരം ഒരെണ്ണത്തിന് തെളിവു നൽകുന്നവർക്ക് ഒരുലക്ഷം രൂപ ഇനാം നൽകാൻ ഒരുക്കമാണ്.

വ്യക്തിജീവിതത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കാൻ തയ്യാറാകാത്തതും ആഡംഭരത്തോടുള്ള അഭിനിവേശവുമാണ് അഴിമതിക്ക് മനുഷ്യരെ പ്രേരിപ്പിക്കുന്നത്. ആര് കൈക്കൂലി ആർക്ക് നൽകിയാലും അതവർ മറ്റുള്ളവരോട് പരസ്യമായോ സ്വകാര്യ സംഭാഷണങ്ങളിലോ വെളിപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൈക്കൂലിക്കാരൻ്റെ മക്കൾ എന്ന ദുഷ്പ്പേര് നമ്മുടെ കുട്ടികൾക്ക് ചാർത്തി നൽകാതെ കണ്ണടക്കാൻ കഴിയുന്ന പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരുമാണ് യഥാർത്ഥ ജീവിത വിജയികൾ.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Social Post

'റിയാസിനെതിരെ എം ബി രാജേഷ്' എന്ന് തലക്കെട്ട്‌ കൊടുക്കാൻ ഏഷ്യാനെറ്റിനായില്ല- മന്ത്രി എം ബി രാജേഷ്‌

More
More
Web Desk 1 day ago
Social Post

രംഗബോധമില്ലാത്ത കോമാളി വന്ന് സുധിയെ തട്ടി കൊണ്ട് പോയി - വിനോദ് കോവൂര്‍

More
More
Web Desk 2 days ago
Social Post

തീവണ്ടി അപകടം തടയാൻ 'കവച്' ഉണ്ട് എന്നൊക്കെ മോദി സർക്കാർ പൊങ്ങച്ചം പറയുന്നതാണ്- എം എ ബേബി

More
More
Web Desk 2 days ago
Social Post

കണ്ണൂരിൽ ട്രെയിന്‍ കത്തിച്ചയാള്‍ വിചാരധാര വായിക്കാറുണ്ടോ? ഉമാഭാരതിയെ കേള്‍ക്കാരുണ്ടോ?- കെ ടി ജലീല്‍

More
More
Web Desk 3 days ago
Social Post

മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അനുഭവത്തിൽ നിന്നുള്ളത് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 days ago
Social Post

കേരളത്തില്‍ ഭൂമിക്ക് വിലകുറയും- മുരളി തുമ്മാരുകുടി

More
More