ജഗന്‍ ഷാജി കൈലാസ് സംവിധായകനാകുന്നു; നായകന്‍ സിജു വിത്സണ്‍

കൊച്ചി: മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ ഷാജി കൈലാസിന്‍റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധായകനാകുന്നു. എം.പി.എം. പ്രൊഡക്ഷൻസ് ആന്‍റ് സെന്‍റ് മരിയാ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോമി പുളിങ്കുന്നാണ് ജഗന്‍റെ ആദ്യചിത്രം നിർമ്മിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്‌. സിനിമയില്‍ സിജു വിത്സനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂൺ രണ്ടിന് ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ചും പൂജയും നടക്കും. ജൂൺ അഞ്ച് മുതൽ പാലക്കാട്ട് ചിത്രീകരണം ആരംഭിക്കുമെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

രഞ്ജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രൺജി പണിക്കർ എന്നിവർക്കൊപ്പം പ്രവർത്തിച്ചതിന്‍റെ അനുഭവപരിചയത്തോടെയാണ് ജഗന്‍റെ അരങ്ങേറ്റം. നേരത്തെ അഹാന കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി 'കരി' എന്നൊരു മ്യൂസിക്കൽ ആൽബവും ജഗൻ ഒരുക്കിയിട്ടുണ്ട്. സഞ്ജീവ് എസ്. ആണ് ചിത്രത്തിന്‍റെ തിരക്കഥ. ഗോപി സുന്ദറിന്‍റേതാണ് സംഗീതം. ജാക്സണ്‍ ജോൺസൺ ഛായാഗ്രഹണം നിർവഹിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.


Contact the author

Web Desk

Recent Posts

Web Desk 1 day ago
Movies

'ലൂസിഫറി'ന് ശേഷം 'വേതാളം' റീമേക്കുമായി ചിരഞ്ജീവി

More
More
Web Desk 2 days ago
Movies

മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

More
More
Web Desk 3 days ago
Movies

പൊന്നിയിന്‍ സെല്‍വന്‍ 2 ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Web Desk 4 days ago
Movies

പൊന്നിയിന്‍ സെല്‍വനില്‍ ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി - വിജയ്‌ യേശുദാസ്

More
More
Web Desk 4 days ago
Movies

രജിഷ വിജയന്‍- പ്രിയ വാര്യര്‍ ചിത്രം 'കൊള്ള' ട്രെയിലര്‍ പുറത്ത്

More
More
Movies

ലാല്‍ സിംഗ് ചദ്ദയുടെ പരാജയമല്ല, സിനിമയില്‍നിന്ന് മാറിനില്‍ക്കാനുളള കാരണം മറ്റൊന്നാണ്- ആമിര്‍ ഖാന്‍

More
More