മഹാരാഷ്ട്രയിൽ പ്ലാസ്മ തെറാപ്പി പരീക്ഷിച്ച രോ​ഗി മരിച്ചു

മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയ രോ​ഗി മരിച്ചു. മുംബൈയിലെ ബാന്ദ്ര ലീലാവതി ആശുപത്രിയിൽ അതീവ ​ഗുരുതരാവസ്ഥയിലുള്ള രോ​ഗിയിലാണ് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചത്. ആദ്യ പ്ലാസ്മ തെറാപ്പി വിജയമായെന്ന് മഹാരാഷ്ട്ര ആരോ​ഗ്യമന്ത്രി അവകാശപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് രോ​ഗി മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊവിഡ് രോ​ഗിയിൽ പ്ലാസ്മ തെറാപ്പി നടത്തിയത്.

ഐസിഎംആറിന്റെ അനുമതി ലഭിച്ചതിനെ തുടർന്നായിരുന്നു പരീക്ഷണം. തുടക്കത്തിൽ രോ​ഗിയുടെ ആരോ​ഗ്യ നിലയിൽ പുരോ​ഗതി ഉണ്ടായിരുന്നു. വെന്റിലേറ്ററിലായിരുന്ന രോ​ഗിയുടെ നില പിന്നീട് വഷളാവുകയായിരുന്നു. 53 വയസ്സുകാരനിലാണ് പ്ലാസമ തെറാപ്പി നടത്തിയത്. മുംബൈയിൽ 3 ആശുപത്രികളിൽ പ്ലാസ്മ തെറാപ്പി രോ​ഗികളിൽ പരീക്ഷിക്കുന്നുണ്ട്. മറ്റ് രോ​ഗികളുടെ ആരോ​ഗ്യ നില തൃപ്തികരമാണെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു.

പ്ലാസ്മ തെറാപ്പിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ആരോ​ഗ്യ വകുപ്പിന്റെ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില് മാത്രമെ പ്ലാസ്മ തെറാപ്പി നടത്താവൂ എന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നേരത്തെ നിർദ്ദേശിച്ചിരുന്നു. അതീവ ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികളിൽ അവസാന പരീക്ഷണം എന്ന നിലയിലാണ് പ്ലാസ്മ തെറാപ്പി നടത്തുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More