യുഎഇയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 105 ആയി

യുഎഇയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 105 ആയി. വ്യാഴാഴ്ച  മാത്രം 7 പേരാണ് മരിച്ചത്. ഇവരിൽ 3 പേർ മലയാളികളാണ്. 552 പേർക്ക് കൂടി യുഎഇയിൽ രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ രോ​ഗം സ്ഥിരീകരിച്ചവരുടെ 12481 ആയി. 2429 പേർക്ക് രോ​​ഗം ഭേദമായതായി ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് ബാധിച്ച് യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 27 ആയി. സൗദി അറേബ്യയിൽ ആകെ 4 മലയാളികൾ മരിച്ചു. ഒമാനിൽ 1 മലയാളിയും കുവൈത്തിൽ രണ്ട് പേരും കൊവിഡ് ബാധിച്ചു മരിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

​ഗൾഫ് രാജ്യങ്ങളിൽ 24 മണിക്കൂറിനിടെ 3200 ഓളം പേർക്ക് പുതുതായി രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ ​ഗൾഫിൽ ആകെ കൊവിഡ് രോ​ഗബാധിതരുടെ എണ്ണം 57000 ആയി. രോ​ഗ്ം ബാധിക്കുന്ന എണ്ണം ദിനം പ്രതി കൂടിവരികയാണെന്ന് റിപ്പോർട്ടുണ്ട്. അതേ സമയം രോ​ഗബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും പൗരത്വം സംബന്ധിച്ച് കൃത്യമായ കണക്കുകൾ ​ഗൾഫ് രാജ്യങ്ങൾ പുറത്തു വിടാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. രോ​ഗബാധിതരാകുന്നവരിൽ മലയാളികളുടെ എണ്ണവും ദിനം പ്രതി വർദ്ധിക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More