ആധാര്‍ ഉപയോഗിച്ചും പെയ്മെന്‍റ് നടത്താം; പുതിയ അപ്ഡേഷനുമായി ഗൂഗിള്‍ പേ

ഡല്‍ഹി: മൊബൈല്‍ പെയ്മെന്‍റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേയില്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇനി മുതല്‍ പെയ്മെന്‍റ് നടത്താം. ഉപഭോക്താക്കൾക്ക് ആധാർ നമ്പർ ഉപയോഗിച്ച് യു.പി.ഐയിൽ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമാണ് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ ഗൂഗിള്‍ പേ ഉപയോക്താകള്‍ക്ക് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് യു പി ഐ സേവനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

നിലവിൽ ചില ബാങ്കുകൾ മാത്രമാണ് ഈ സേവനം നൽകുന്നത്.വരും ദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ ഈ സേവനം ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ സേവനം ലഭ്യമാകണമെങ്കില്‍ ആധാർ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. അതോടൊപ്പം ബാങ്കിലും ആധാർ സൈറ്റിലും രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഒന്നായിരിക്കണം. എങ്കില്‍ മാത്രമേ പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

മൊബൈലില്‍ ഗൂഗിൾ പേ ആപ്പ്  ഓപ്പൺ ചെയ്ത് യു പി ഐ ഓപ്ഷനിൽ ആധാർ അടിസ്ഥാനമാക്കിയുള്ള യു പി ഐ ഓൺബോർഡിംഗ് തെരഞ്ഞെടുക്കുക. ശേഷം ആധാർ നമ്പറിന്റെ ആദ്യ ആറ് അക്കങ്ങൾ നൽകണം. തുടർന്ന് ലഭിക്കുന്ന ഒ ടി പി ഉപയോഗിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഇതിന് ശേഷം യു പി ഐ പിൻ സെറ്റ് ചെയ്യാന്‍ സാധിക്കും. ഈ പ്രോസസ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉപയോകതാക്കള്‍ക്ക് പണമിടപാടുകള്‍ നടത്താന്‍ സാധിക്കും.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More