മെസ്സിക്ക് പി എസ് ജിയില്‍ വേണ്ടത്ര ബഹുമാനം ലഭിച്ചില്ല - എംബാപ്പെ

പാരീസ്: ഫുട്ബോള്‍ ഇതിഹാസ താരം ലയണല്‍ മെസ്സിക്ക് പി എസ് ജിയില്‍ വേണ്ടത്ര പരിഗണ ലഭിച്ചില്ലെന്ന് എംബാപ്പെ. പി എസ് ജിയില്‍ നിന്നും മെസ്സിയെപ്പോലൊരാള്‍ പോകുന്നത് ഒട്ടും സന്തോഷം നല്‍കുന്ന കാര്യമല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. മെസി പി.എസ്.ജി വിട്ടതിന് പിന്നാലെയാണ് എംബാപ്പെയുടെ തുറന്നുപറച്ചിൽ.

'മെസ്സി ക്ലബില്‍ നിന്നും പോകണമെന്ന് ഒരു വിഭാഗം ആളുകള്‍ ആഗ്രഹിച്ചത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ല. അദ്ദേഹം ലോകത്തിലെ  തന്നെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ്. എന്നാല്‍ ഫ്രാന്‍സില്‍ നിന്ന് അദ്ദേഹത്തിന് അത്തരമൊരു പരിഗണനയും ബഹുമാനവും ലഭിച്ചതായി തനിക്ക് തോന്നിക്ക് തോന്നിയിട്ടില്ല. ഇത് വളരെ മോശമായ കാര്യമാണ്' - എംബാപ്പെ പറഞ്ഞു. 

 അടുത്ത സീസണില്‍ താൻ പി.എസ്.ജി വിട്ട് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിലേക്ക് മാറുമെന്ന വാര്‍ത്തകള്‍ കീലിയന്‍ എംബാപ്പെ തള്ളി. തന്നെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളിൽ വസ്തുതയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. കരീം ബെന്‍സേമ ക്ലബ് വിട്ട ഒഴിവില്‍ എംബാപ്പെ റയലിലെത്തുമെന്നുമെന്നാണ് വാർത്തകൾ വന്നത്.

അതേസമയം, യുഎസ് മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമി ക്ലബ്ബിലാണ് മെസ്സി ഇനി കളിക്കുക. അമേരിക്കൻ ക്ലബായ ഇന്റർ മയാമിയുമായി താരം രണ്ട് വർഷത്തെ കരാര്‍ ആണ് ഒപ്പുവെച്ചത്. യൂറോപ്പിനു പുറത്തുള്ള ക്ലബുമായി മെസ്സി കരാറിലെത്തുന്നത് ഇതാദ്യമാണ്. സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് മയാമി.  ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 3 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More