ഹൈദരാബാദ്: മലയാളത്തിന്റെ പ്രിയനടി മംമ്ത മോഹന്‍ദാസ് നായികയായി എത്തുന്ന തെലുങ്ക് ചിത്രം രുദ്രാംഗിയുടെ ട്രെയിലര്‍ പുറത്ത്. അജയ് സമ്രാട്ടാണ് ചിത്രത്തിന്റെ സംവിധാനം. അജയ് സമ്രാട്ടിന്റേത് തന്നെയാണ് തിരക്കഥ. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജഗപതി ബാബു, വിമലാ രാമൻ, ആശിഷ് ഗാന്ധി എന്നിവരും 'രുദ്രാംഗി'യില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ് ചെയ്യുക.
2010 ൽ പുറത്തിറങ്ങിയ ‘കേഡി’ എന്ന ചിത്രത്തിനുശേഷം മംമ്ത അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. നാഗാര്‍ജുനയായിരുന്നു 'കേഡി'യെന്ന ചിത്രത്തിലെ നായകൻ. മംമ്ത മോഹൻദാസ് 'ജാനകി' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മലയാളത്തില്‍ ലൈവ് എന്ന ചിത്രമാണ് മംമ്തയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ജൂൺ 27 മുതൽ ചിത്രം മനോരമ മാക്സിൽ സ്ട്രീം ചെയ്ത് തുടങ്ങി. വി കെ പ്രകാശാണ് ലൈവ് സിനിമ സംവിധാനം ചെയ്തത്.