സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. കണ്ണൂരിൽ സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 8 പേരാണ് രോഗമുക്തി നേടിയത്. കണ്ണൂരിൽ 6 പേരുടേയും ഇടുക്കിയിൽ 2 പേരുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 400 പേർക്കാണ് രോഗം ഭേദമായത്. 96 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് 21,894 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 21,484 പേര് വീടുകളിലും 410 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 80 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 31,183 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 30,358 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 2093 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1234 സാമ്പിളുകള്‍ നെഗറ്റീവായി. കഴിഞ്ഞ ദിവസം കൊവിഡ് രോഗികള്‍ ഇല്ലാത്തതിനാല്‍ പുതിയ ഹോട്ട് സ്പോട്ടില്ല. ഇപ്പോള്‍ 80 ഹോട്ട് സ്പോട്ടുകളാണുള്ളത്.