ഡല്‍ഹി: ഇന്ത്യയുടെ ഓണ്‍ലൈന്‍ പണമിടപാട് രംഗത്തേക്ക് ആപ്പിള്‍ പേയും എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻ പി സി ഐ) ആപ്പിൾ ചർച്ച നടത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആപ്പിള്‍ പേയുടെ പ്രാദേശികവത്കരിച്ച പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചു. ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കൾക്ക് മറ്റ് ജനപ്രിയ ഡിജിറ്റൽ പേയ്മെന്റ് അപ്പുകള്‍ക്ക് സമാനമായി ഈ ആപ്പിള്‍ പേ ഉപയോഗിച്ച് ക്യൂ ആര് കോഡുകള്‍ സ്കാന്‍ ചെയ്യാനും യു പി ഐ വഴി പണമിടപാടുകള്‍ നടത്താനും സാധിക്കുമെന്നും കമ്പനി അറിയിച്ചു.
ആപ്പിൾ പേയുടെ വരവോടെ ഇന്ത്യയിലെ ഐ ഫോൺ ഉപയോക്താക്കൾക്ക് സുഗമവും സുരക്ഷിതവുമായ പേയ്മെന്റ് അനുഭവം ലഭ്യമാക്കാൻ കഴിയുമെന്നാണ് വിപണി പ്രതീക്ഷ. അതോടൊപ്പം, ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, പ്രീ പെയ്ഡ് കാര്‍ഡ് എന്നിവയെല്ലാം ആപ്പിള്‍ പേയുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. അതേസമയം, ആപ്പിൾ ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് പുറത്തിക്കാൻ പോവുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.