ചിയാന്‍ വിക്രം നായകനായെത്തി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിലെ വിക്രത്തിന്റെ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വിക്രത്തിന്റെ പുതിയ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വിക്രമിന്റെ മേക്കോവറും ചിത്രീകരണ വേളയിലെ ദൃശ്യങ്ങളുമാണ് പുതിയ വീഡിയോയിലുള്ളത്. തങ്കലാന്റെ ചിത്രീകരണം വിജയകരമായി മുന്നേറുകയാണെന്നുള്ള കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. നീലം പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
വിക്രത്തിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമായിരിക്കും തങ്കലാന് എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സിനിമയുടെ മേക്കിംഗ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മലയാളത്തിലെ പ്രിയ താരങ്ങളായ പാര്‍വതിയും മാളവിക മോഹനനും സിനിമയിലുണ്ട്. പശുപതി, ഹരി കൃഷ്ണന്, അന്‍പു ദുരൈ തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജിവി പ്രകാശാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്ന് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ മുൻപ് പറഞ്ഞിരുന്നു.