ചാത്തന്നൂരിൽ പഞ്ചായത്ത് അം​ഗത്തിന്റെ പരിശോധനാ ഫലം നെ​ഗറ്റീവ്

കൊല്ലം ചാത്തന്നൂരിൽ കൊവിഡ് രോ​ഗം സംശയിച്ച പഞ്ചായത്ത് അം​ഗത്തിന്റെ പരിശോധനാ ഫലം നെ​ഗറ്റീവ്. ഇയാളുടെ പരിശോധനാ ഫലം സർക്കാർ മറച്ചുവെച്ചെന്ന് ആരോപണമുണ്ടായിരുന്നു. ചാത്തന്നൂരിൽ ആദ്യം രോ​ഗം സ്ഥിരീകരിച്ച ആരോ​ഗ്യ പ്രവർത്തകയിൽ നിന്ന് ഇയാൾക്ക് രോ​ഗം പകർന്നെന്നായിരുന്നു സംശയം. കഴിഞ്ഞ ബുധനാഴ്ച രാത്രി ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ രണ്ടാമത്തെ പരിശോധനഫലം ഇന്നലെ വൈകീട്ടാണ് ലഭിച്ചത്. ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അടുത്ത 14 ദിവസം വീട്ടിൽ നിരീക്ഷണത്തിലായിരിക്കും.

ഇയാളുടെ പരിശോധനാ ഫലം മറച്ചുവെച്ചെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിച്ചിരുന്നു. രോ​ഗികളുടെ എണ്ണം കുറച്ച് കാണിക്കാൻ രോ​ഗവിവരം മറച്ചു വെക്കുകയാണെന്നായിരുന്നു ആ​രോപണം. ആരോപണങ്ങൾ നിഷേധിച്ച ജില്ലാ കളക്ടർ ഇയാളുടെ അന്തിമ ഫലത്തിനായി കാക്കുകയാണെന്നും അറിയിച്ചു.

ചാത്തന്നൂരിൽ കൊവിഡ് രോ​ഗ ബാധ സംശയിക്കുന്ന പഞ്ചായത്ത് അം​ഗവുമായി സമ്പർക്കമുണ്ടായി എന്ന സംശയത്തെ തുടർന്നാണ് എംഎൽഎ നിരീക്ഷണത്തിൽ പോയിരുന്നു.  ചാത്തന്നൂർ പഞ്ചായത്തിലെ ജനപ്രതിനിധികളോടും ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ ആരോ​ഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 25 ന് ഒരു ആരോ​ഗ്യ പ്രവർത്തകക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ഇതിന് തൊട്ടുമുൻപ് പഞ്ചായത്തിൽ വിളിച്ചു ചേർത്ത യോ​ഗത്തിൽ പങ്കെടുത്തിരുന്നു. സാമൂഹിക അകലവും മറ്റ് നിബന്ധനകളും പാലിച്ചാണ് യോ​ഗം ചേർന്നത്. രോ​ഗം സംശയിക്കുന്ന പഞ്ചായത്ത് അം​ഗം ഉൾപ്പെടെ ഈ യോ​ഗത്തിൽ സംബന്ധിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന മുഴുവൻ ആളുകളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More