അമേരിക്ക: സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുന്നു

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,328 പേരാണ് മരണപ്പെട്ടത്. പ്രതിദിന മരണനിരക്ക് അഞ്ചു ദിവസം മുന്‍പ് 1000-1500 ന് ഇടയിലേക്ക് താഴ്ന്നിരുന്നുവെങ്കിലും പിന്നീട് മുകളിലേക്ക് തന്നെ കുതിക്കുകയായിരുന്നു. ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി 8,973 പേരാണ് അമേരിക്കയില്‍ കോവിഡ്-19 മൂലം മരണപ്പെട്ടത്.

4,107 പേരാണ് മരണപ്പെട്ടത്. ഇത് തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം സ്ഥിരത പുലര്‍ത്തുന്നതായി കാണാം. ബുധനാഴ്ച അവസാനിച്ച 48 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ ആകെ മരണപ്പെട്ടത് 4,866 പേരാണ്. അതായത് കഴിഞ്ഞ നാലു ദിവസങ്ങളിലായി ഏകദേശം ദിനേനയുള്ള മരണനിരക്ക് രണ്ടായിരത്തിനു മുകളില്‍ സ്ഥിരത നിലനിര്‍ത്തുകയാണ്.

രാജ്യത്ത് ആകെ 67,448 പേരാണ് ഇതുവരെ മരണപ്പെട്ടത്. 11,60,838 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 

ന്യുയോര്‍ക്കില്‍ 24 മണിക്കൂറിനുള്ളില്‍ 299 മരണം 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 299 പേരാണ് മരണമടഞ്ഞത്. ഇതോടെ മരണസംഖ്യ24,368  ആയി. 3,19,213 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

7,742 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,23,717 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

2,196 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 53,670 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

42,207 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 4,020 പേര്‍ മരണപ്പെട്ടു.ഫ്ലോറിഡ -1,364, മസ്സാച്ചുസെറ്റ്സ് -3,846, ലൂസിയാന -1,993, ഇല്ലിനോയിസ് -2,559, ജോര്‍ജ്ജിയ -1,174 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.

തലസ്ഥാനമായ വാഷിംഗ്‌ടണില്‍ മരണ-രോഗീ നിരക്ക് രാജ്യത്തെ മറ്റു നഗരങ്ങളുമായി താരതമ്യം ഇല്ലാത്ത വിധം കുറവാണ്. ഇതുവരെ 15,512 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ ഇതിനകം 836 പേരാണ് മരണപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More