രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 83 മരണം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 2644 പേർക്ക് രോ​ഗം ബാധിച്ചു. കൊവിഡ് ബാധിതരുടെ ആകെ എണ്ണം 40000 ത്തോട് അടുക്കുകയാണ്.  കൊവിഡ് ബാധിച്ച് 83 പേർ മരിച്ചു. ഒരു ദിവസം രോ​ഗം ബാധിച്ച് ഇത്ര അധികം ആളുകൾ ഇന്ത്യയിൽ മരിക്കുന്നത് ആദ്യമായാണ്. ആകെ മരണ സംഖ്യ 1301 ആയി. ഇന്നലെ 1400 പേർക്കാണ് രോ​ഗം ബാധിച്ചത്.

ഇന്ന് റിപ്പോർട്ട് ചെയ്ത 2644 കേസുകളിൽ പകുതിയും മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്ര, ​ഗുജറാത്ത്,ഡൽഹി സംസ്ഥാനങ്ങളാണ് ഇവ. മഹാരാഷ്ട്രയിൽ 790 പേർക്കാണ് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്. 36 പേർക്ക് സംസ്ഥാനത്ത് ജീവൻ നഷ്ടമായി. ​മഹാരാഷ്ട്രക്ക് പിന്നാലെ​ ​ഗുജറാത്തിലും രോ​ഗം വ്യാപിക്കുകയാണ്. ​ഗുജറാത്തിൽ ഇന്നലെ മാത്രം 333 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.26 പേർ മരിച്ചു. ഡൽഹിയിൽ 384 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 3 പേർ മരിച്ചു.  കൂടാതെ മധ്യപദേശ്, ഉത്തർ പ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും രോ​ഗികളുടെ എണ്ണം ദിനം പ്രതിവർദ്ധിക്കുകായണ്. കൊവിഡ് വ്യാപനത്തിന്റെ തോത് പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ്  വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

രണ്ടാം ഘട്ട ലോക് ഡൗൺ അവസാനിക്കുന്ന നാളെ മുതൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 40 ദിവസം അടച്ചിട്ടിട്ടും രോ​ഗ വ്യാപനം ഇരട്ടിക്കുന്നത് അതീവ ആശങ്കയോടെയാണ് ആരോ​ഗ്യമന്ത്രാലയം കാണുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More