ശതകോടീശ്വരന്മാരും ടെക് ഭീമന്മാരുമായ ഇലോണ്‍ മസ്കും മാര്‍ക്ക് സുക്കര്‍ബര്‍ഗും തമ്മിലുളള പോരാട്ടമാണ് ഇപ്പോള്‍ ടെക് ലോകത്തെ ചര്‍ച്ച. ട്വിറ്ററിന് എതിരാളിയായി സുക്കര്‍ബര്‍ഗ് ത്രെഡ്സ് അവതരിപ്പിച്ചത് ഇരുവരും തമ്മിലുളള വൈരത്തിന്റെ ആക്കം കൂട്ടി. ഇരുവരുടെയും ഫോളോവേഴ്സ് തമ്മില്‍ സോഷ്യല്‍ മീഡിയാ യുദ്ധം തന്നെ നടക്കുകയാണ്. അതിനിടെയാണ് സുക്കര്‍ബര്‍ഗും മസ്കും കൈപിടിച്ചും കെട്ടിപ്പിടിക്കും നില്ക്കുന്ന ചിത്രങ്ങള്‍ വൈറലാവുന്നത്.
Sir Doge of the Coin എന്ന പേരിലുളള ട്വിറ്റര്‍ അക്കൗണ്ടാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. The Good Ending എന്ന തലക്കെട്ടോടെയാണ് ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇവ യഥാര്‍ത്ഥത്തിലുളള മസ്കും സുക്കര്ബര്ഗുമല്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) നിര്‍മ്മിച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. മാര്‍ക്ക് സുക്കര്‍ബര്‍ഗും ഇലോണ്‍ മസ്കും ബീച്ചിലൂടെ കൈപിടിച്ച് നില്ക്കുന്ന ചിത്രങ്ങളാണ് ഇവ. കടല്‍ തീരത്തുകൂടെ കൈപിടിച്ചും കെട്ടിപ്പിടിച്ചും ചിരിച്ചും നില്ക്കുന്ന ചിത്രങ്ങളാണ് എ ഐ നിര്‍മ്മിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക