53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ മമ്മൂട്ടിയ്ക്കും മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കും ആശംസകളറിയിച്ച് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അവാര്‍ഡ് ജേതാക്കളായ സഹപ്രവര്‍ത്തകരെ അഭിനന്ദിച്ചത്.
’53-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ക്ക് നിറഞ്ഞ കൈയടി. എന്‍റെ ഇച്ചാക്കയ്ക്കും മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും വിന്‍സി അലോഷ്യസിനും പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും’ മോഹന്‍ലാല്‍ കുറിച്ചു. താരത്തിന്‍റെ അഭിനന്ദനങ്ങള്‍ക്ക് നന്ദിയറിയിച്ച് മമ്മൂട്ടിയും കമന്‍റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
154 ചിത്രങ്ങളാണ് 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി ജൂറിക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി ആറാം തവണയും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 13 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയെ തേടി സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം എത്തുന്നത്.