ചാറ്റ് ജിപിടിയുടെ ആന്‍ഡ്രോയ്ഡ് ആപ്പ് എത്തുന്നു

ഓപ്പണ്‍ എഐ 2022 നവംബറിലാണ് ചാറ്റ്ജിപിടിയെ അവതരിപ്പിച്ചത്. വെബ് പതിപ്പായിരുന്നു ആദ്യം പുറത്തിറക്കിയത്. 2023 മെയ് മാസം ഐഒഎസില്‍ മാത്രമായി പ്രത്യേക ആപ്പുമിറക്കി. അതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതോടെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ആപ്പ് പുറത്തിറക്കുകയാണ് ഓപ്പണ്‍ എഐ. അടുത്തയാഴ്ച്ച തന്നെ ചാറ്റ്ജിപിടിയുടെ ആന്‍ഡ്രോയിഡ് ആപ്പ് പ്ലേ സ്റ്റോറിലെത്തും.

ആപ്പ് അടുത്തയാഴ്ച്ച പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചെങ്കിലും കൃത്യമായ തിയതി അറിയിച്ചിട്ടില്ല. ഈ ദിവസങ്ങളില്‍ ആപ്പ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പ്രീ ഓര്‍ഡര്‍ ചെയ്യാം.  ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ രജിസ്റ്റര്‍ ചെയ്താല്‍ ആപ്പ് വരുന്നയുടന്‍ ഫോണില്‍ ഇന്‍സ്റ്റാളാവും. ചാറ്റ്ജിപിടി സൗജന്യമായിത്തന്നെ ആന്‍ഡ്രോയിഡ് ആപ്പിലും ഉപയോഗിക്കാം.

അടുത്തിടെ ചാറ്റ് ജിപിടി, ബാർഡ് തുടങ്ങിയവയ്ക്ക് എതിരാളിയായി  മെറ്റ സിഇഒ  മാർക്ക് സക്കർബർഗ് പുതിയ ചാറ്റ് ബോട്ട് അവതരിപ്പിരുന്നു. ലാമ 2 (LLaMA 2) എന്നാണ് പേര്. മെറ്റയുടെ നിലവിലെ ഓപ്പൺ സോഴ്‌സ് എഐ മോഡലായ ലാമയുടെ പരിഷ്കരിച്ച പതിപ്പാണ്‌ ലാമ 2. മൈക്രോസോഫ്റ്റുമായി സഹകരിച്ചാണ് മെറ്റ ലാമയെ ഒരുക്കിയിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വ്യത്യസ്ത ഭാഷകൾ മനസ്സിലാക്കുന്നതിലും വ്യാകരണ ശുദ്ധിയോടെ പ്രതികരിക്കുന്നതിലും മികച്ച കഴിവാണ് ഈ ചാറ്റ്ബോട്ടിനുള്ളത്. ഇന്റെർനെറ്റിലുള്ള കോടിക്കണക്കിനു ഡേറ്റ ഉപയോഗിച്ച് പരിശീലിച്ച നിർമിതബുദ്ധി സംവിധാനത്തിൽ അധിഷ്ഠിതമായതിനാൽ നല്ല പാണ്ഡിത്യമുള്ള ഒരാളുമായി സംവദിക്കുന്ന അനുഭവമാണ് ഇത്തരം ചാറ്റ് ബോട്ടുകള്‍ പ്രദാനം ചെയ്യുക. കൂടുതല്‍ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ ഞൊടിയിടയില്‍ നല്‍കാന്‍ ലാമ 2-വിന് കഴിയുമെന്നാണ് മാർക്ക് സക്കർബർഗ് പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

എന്തുകൊണ്ടാണ് ഐഫോണിന് ഇന്ത്യയില്‍ ഇത്രയും വില വരുന്നത്?

More
More
Web Desk 2 months ago
Technology

ഫോട്ടോലാബ് സെറ്റാണ്, പക്ഷെ അത്ര സെയ്ഫല്ല

More
More
Web Desk 3 months ago
Technology

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം 'ആദിത്യ എൽ 1' വിക്ഷേപിച്ചു

More
More
Web Desk 3 months ago
Technology

കൗണ്ട് ഡൗണ്‍ തുടങ്ങി; ആദിത്യ എൽ 1 വിക്ഷേപണം നാളെ

More
More
National Desk 3 months ago
Technology

ഇനി സൂര്യനിലേക്ക്; ആദിത്യ എൽ-1 അടുത്ത മാസം വിക്ഷേപിക്കുമെന്ന് ഇസ്രൊ

More
More
Web Desk 3 months ago
Technology

വാട്ട്‌സാപ്പില്‍ ഇനി ചിത്രങ്ങളും വീഡിയോകളും HD ക്വാളിറ്റിയില്‍ അയക്കാം

More
More