ബിജെപി കലാപങ്ങളും കലഹങ്ങളും സൃഷ്ടിക്കും, നിങ്ങളെ കബളിപ്പിക്കുന്നത് തുടരും- ജനങ്ങളോട് ഉദ്ധവ് താക്കറെ

മുംബൈ: വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ജാഗ്രതയോടെ വോട്ടുചെയ്യണമെന്ന് ശിവസേന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കാനായില്ലെങ്കില്‍ ഇനിയൊരിക്കലും അതിന് സാധിക്കില്ലെന്നും ബിജെപിയെ അധികാരത്തില്‍നിന്ന് തുടച്ചുനീക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ബിജെപിയുടെ വിഭജനരാഷ്ട്രീയത്തില്‍ വിശ്വസിക്കരുതെന്നും അവര്‍ അവര്‍ കലാപങ്ങളും കലഹങ്ങളും സൃഷ്ടിക്കുന്നതും ജനങ്ങളെ കബളിപ്പിക്കുന്നതും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തില്‍ ജനങ്ങള്‍ വിശ്വസിക്കരുത്. അവര്‍ ഇനിയും നിങ്ങളെ കബളിപ്പിക്കും. അവര്‍ സ്വയം കലാപങ്ങളും കലഹങ്ങളും സൃഷ്ടിക്കും. ഇനിയൊരുവട്ടം കൂടി അവര്‍ക്ക് അധികാരത്തിലെത്താന്‍ നമ്മള്‍ വഴിയൊരുക്കിയാല്‍ പിന്നീടൊരിക്കലും അത് തിരുത്താനായെന്ന് വരില്ല. അമ്പലത്തില്‍ പോകുന്നതല്ല ഹിന്ദുത്വമെന്നാണ് ബാലാസാഹേബ് താക്കറെ വിശ്വസിച്ചിരുന്നത്. തീവ്രവാദത്തെയും അക്രമത്തെയും ചെറുത്തുതോല്‍പ്പിക്കുകയാണ് യഥാര്‍ത്ഥ ഹിന്ദുത്വം'- ഉദ്ധവ് താക്കറെ പറഞ്ഞു.

ബിജെപിയുടെ ഭരണത്തിനുകീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും മണിപ്പൂരില്‍ കലാപം നടക്കുമ്പോഴും അതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന തരത്തില്‍ ബിജെപി സ്വീകരിക്കുന്ന സമീപനം യഥാര്‍ത്ഥ ഹിന്ദുത്വത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 21 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 2 days ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More