ഓൺലൈനില്‍ പണം പോയാല്‍ പരിഭ്രാന്തരാകേണ്ട; തിരിച്ചുപിടിക്കാന്‍ മാര്‍ഗ്ഗമുണ്ട്

ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നവര്‍ക്ക് പണം തിരിച്ചുപിടിക്കാന്‍ സംവിധാനമൊരുക്കി കേരളാ പോലീസ്. സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാനാണ് സൌകര്യം ഏര്‍പ്പെടുത്തുന്നത്. ഇതിനായി പ്രത്യേക ഹെല്പ് ലൈന്‍ നമ്പറും ഏര്‍പ്പാടാക്കിയിട്ടുണ്ട്. പണം നഷടപ്പെട്ടാല്‍ എത്രയും പെട്ടെന്ന് ഈ നമ്പറില്‍ അറിയിക്കുകയാണ് തിരിച്ചുപിടിക്കാനുള്ള എളുപ്പമാര്‍ഗ്ഗമെന്ന് പോലീസ് തങ്ങളുടെ ഫേസ്ബുക്ക്‌ പേജിലൂടെ അറിയിക്കുന്നു. 

ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം 

ഓൺലൈൻ തട്ടിപ്പിന് ഇരയായെങ്കിൽ പരിഭ്രാന്തരാകേണ്ട; തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ അറിയിച്ചാൽ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാം. ഓൺലൈൻ വഴി നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ  നേരിട്ടു റിപ്പോർട്ടു ചെയ്യാനും  പരാതിയുടെ അന്വേഷണ പുരോഗതി നമുക്ക് അറിയാൻ സാധിക്കുകയും ചെയ്യും. 

സാമ്പത്തിക  തട്ടിപ്പുകൾ അടക്കമുള്ള ഓൺലൈൻ കുറ്റകൃത്യങ്ങൾ നേരിട്ട് റിപ്പോർട്ടു ചെയ്യാനായി ഒരുക്കിയിരിക്കുന്ന പോർട്ടലാണ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ ( https://cybercrime.gov.in ).  എല്ലാത്തരം ഓൺലൈൻ കുറ്റകൃത്യങ്ങളും നേരിട്ട് രജിസ്റ്റർ ചെയ്യാം. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ ഹെൽപ്‌ലൈൻ 1930 എന്ന നമ്പറിന്റെ സേവനവും 24 മണിക്കൂറും ലഭ്യമാണ്.  

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തിൽ പ്രധാനം എത്രയും വേഗം റിപ്പോർട്ടു ചെയ്തിരിക്കണമെന്നതാണ്. കുറ്റകൃത്യത്തിലെ  തെളിവുകൾ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പു ശേഖരിക്കാനും, വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവഴി സാധിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

എന്തുകൊണ്ടാണ് ഐഫോണിന് ഇന്ത്യയില്‍ ഇത്രയും വില വരുന്നത്?

More
More
Web Desk 2 months ago
Technology

ഫോട്ടോലാബ് സെറ്റാണ്, പക്ഷെ അത്ര സെയ്ഫല്ല

More
More
Web Desk 3 months ago
Technology

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം 'ആദിത്യ എൽ 1' വിക്ഷേപിച്ചു

More
More
Web Desk 3 months ago
Technology

കൗണ്ട് ഡൗണ്‍ തുടങ്ങി; ആദിത്യ എൽ 1 വിക്ഷേപണം നാളെ

More
More
National Desk 3 months ago
Technology

ഇനി സൂര്യനിലേക്ക്; ആദിത്യ എൽ-1 അടുത്ത മാസം വിക്ഷേപിക്കുമെന്ന് ഇസ്രൊ

More
More
Web Desk 3 months ago
Technology

വാട്ട്‌സാപ്പില്‍ ഇനി ചിത്രങ്ങളും വീഡിയോകളും HD ക്വാളിറ്റിയില്‍ അയക്കാം

More
More