ഇക്വഡോറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു

ക്വിറ്റോ: ഇക്വഡോറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ദേശീയ അസംബ്ലി അംഗമായ ഫെര്‍ണാണ്ടോ വില്ലവിസെന്‍സിയോയാണ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച്ചയായിരുന്നു സംഭവം. രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ പത്തുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സ്ഥാനാര്‍ത്ഥി കൊല്ലപ്പെടുന്നത്. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഗ്വില്ലര്‍മോ ലസ്സോ പ്രതികരിച്ചു. രാജ്യതലസ്ഥാനമായ ക്വിറ്റോയില്‍ നടന്ന തെരഞ്ഞെടുപ്പ് പരിപാടിക്കുശേഷം കാറില്‍ കയറുന്നതിനിടെയാണ് അക്രമികള്‍ ഫെര്‍ണാണ്ടോയ്ക്കുനേരെ നിറയൊഴിച്ചത്. 

മൂന്നുതവണയാണ് 59-കാരനായ ഫെര്‍ണാണ്ടോ വില്ലവിസെന്‍സിയോക്ക് വെടിയേറ്റതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമിസംഘത്തിലുള്‍പ്പെട്ടതെന്ന് സംശയിക്കുന്ന ഒരാളെ സുരക്ഷാസംഘം വെടിവെച്ചുവീഴ്ത്തിയിട്ടുണ്ട്. രാജ്യത്തെ അഴിമതിക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന നേതാവാണ് ഫെര്‍ണാണ്ടോ വില്ലവിസെന്‍സിയോ. തനിക്ക് ഒന്നിലധികം തവണ വധഭീഷണി ലഭിച്ചെന്ന് ആക്രമണം നടക്കുന്നതിന് തൊട്ടുമുന്‍പ് ഫെര്‍ണാണ്ടോ പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാജ്യത്ത് ആസൂത്രിത കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇത് തടയാനായി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് ഗ്വില്ലര്‍മോ ലസ്സോ പറഞ്ഞു. ലഹരിമരുന്ന് സംഘങ്ങളാണ് ഇത്തരം ആസൂത്രിത ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം ആസൂത്രിത കൊലപാതകങ്ങള്‍ വര്‍ധിച്ചതിനുപിന്നാലെ ഇക്വഡോറിലെ മൂന്ന് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More