കുടുംബക്കാര്‍ നിര്‍ബന്ധിച്ചതുകൊണ്ട് ഒരിക്കലും വിവാഹത്തിലേക്ക് എടുത്തുചാടരുത്- നടി മീരാ നന്ദന്‍

ബന്ധുക്കളോ നാട്ടുകാരോ നിര്‍ബന്ധിച്ചതുകൊണ്ട് ഒരിക്കലും വിവാഹത്തിലേക്ക് എടുത്തുചാടരുതെന്ന് നടിയും ആര്‍ജെയുമായ മീരാ നന്ദന്‍. വിവാഹമെന്നത് ശരിയായ സമയത്ത്, ശരിയായ വ്യക്തിയുമായി നടക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സ്വയം അതിന് തയാറാണെന്ന് തോന്നുമ്പോള്‍ മാത്രമേ വിവാഹം കഴിക്കാന്‍ പാടുകയുളളുവെന്നും നടി പറഞ്ഞു. എഡിറ്റോ റിയലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. കല്യാണമായില്ലേ, എന്താണ് കല്യാണം കഴിക്കാത്തത് എന്നൊക്കെ ചോദിക്കുന്നവരോട് എന്താണ് പറയാനുളളതെന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. 

മീരാ നന്ദന്‍ പറഞ്ഞത്: 

കല്യാണം നടക്കേണ്ട സമയത്ത് നടക്കും. കുടുംബമോ നാട്ടുകാരോ പറഞ്ഞതുകൊണ്ട് ഒരാള്‍ ഒരിക്കലും വിവാഹത്തിലേക്ക് എടുത്തു ചാടരുത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ഒറ്റയ്ക്ക് ജീവിച്ച്, ഒറ്റയ്ക്ക് കാര്യങ്ങളൊക്കെ മാനേജ് ചെയ്ത് ജീവിക്കുന്നയാളാണ്. ആ വശവും ഞാന്‍ കണ്ടിട്ടുണ്ട്. വിവാഹമെന്നത് ശരിയായ സമയത്ത്, നമുക്ക് ശരിയാവുന്ന വ്യക്തിയുമായി നടക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ആരെങ്കിലും നിര്‍ബന്ധിച്ചതുകൊണ്ട്, അവര് പറഞ്ഞു എന്നാല്‍ ഞാന്‍ കല്യാണം കഴിച്ചേക്കാമെന്ന് കരുതി അത് ചെയ്യരുത്. ഞാനങ്ങനെ ഒരിക്കലും കല്യാണം കഴിക്കില്ല. എനിക്കെന്താണ് നല്ലതെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. ഞാന്‍ റെഡിയാണെന്ന് തോന്നുമ്പോള്‍ മാത്രമേ വിവാഹമുണ്ടാവുകയുളളു. 

ഞാന്‍ വിവാഹമെന്ന ആശയത്തോട് ഒട്ടും യോജിപ്പില്ലാത്ത ആളൊന്നുമല്ല. ഇത്രയും നാള്‍ ഒറ്റയ്ക്ക് ജീവിച്ച് കാര്യങ്ങള്‍ നോക്കിയ ആളാണ് ഞാന്‍. ആരെങ്കിലും എന്റെ അടുത്ത് വന്ന് അത് ചെയ്യൂ, ഇത് ചെയ്യൂ എന്ന് പറഞ്ഞാല്‍ എനിക്കത് അംഗീകരിക്കാനാവില്ല. ശരിയായ ആള്‍ വരുമ്പോള്‍, അത് നടക്കേണ്ട സമയത്ത് നടക്കും. അത്രേയുളളു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Entertainment Desk

Recent Posts

Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
Movies

കാതലില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ കല്ലെറിയപ്പെടുമായിരുന്നു - ആര്‍ എസ് പണിക്കര്‍

More
More
Web Desk 1 week ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

More
More
Web Desk 2 weeks ago
Movies

'മമ്മൂട്ടി സാര്‍, നിങ്ങളാണെന്റെ ഹീറോ, കാതല്‍ ഈ വര്‍ഷത്തെ മികച്ച ചിത്രം'- സാമന്ത

More
More
Movies

മമ്മൂട്ടിയുടെ മകനായി ജീവ; വൈഎസ്ആറിന്റെ ബയോപിക് 'യാത്ര-2' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

More
More
Movies

'വര്‍മ്മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല'; വിനായകനെ പുകഴ്ത്തി രജനീകാന്ത്

More
More