ഖുഷിയുടെ വിജയം; 100 നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കുമെന്ന് നടന്‍ വിജയ് ദേവരകൊണ്ട

തന്റെ ഏറ്റവും പുതിയ ചിത്രമായ ഖുഷിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ആരാധകര്‍ക്ക് സ്‌നേഹസമ്മാനം പ്രഖ്യാപിച്ച് നടന്‍ വിജയ് ദേവരകൊണ്ട. തെരഞ്ഞെടുക്കുന്ന 100 നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതം നല്‍കുമെന്ന് വിജയ് ദേവരകൊണ്ട പ്രഖ്യാപിച്ചു. ഖുഷിയില്‍നിന്ന് തനിക്ക് ലഭിച്ച പ്രതിഫലത്തില്‍ നിന്നുമാണ് നടന്‍ ഈ തുക നല്‍കുന്നത്. വിശാഖപട്ടണത്തുവെച്ച് നടന്ന ഒരു പരിപാടിക്കിടെയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. 'എന്റെ സന്തോഷം നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 100 കുടുംബങ്ങള്‍ക്കായി ഒരുകോടി രൂപ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്. 100 കുടുംബങ്ങള്‍ക്കും ഓരോ ലക്ഷം രൂപ വീതം ലഭിക്കും. ഈ പണം എന്റെ സ്വകാര്യ അക്കൗണ്ടില്‍നിന്നുളളതാണ്'- വിജയ് ദേവരകൊണ്ട പറഞ്ഞു.

സിനിമക്കെതിരെ വ്യാജ നിരൂപണങ്ങളും നിഷേധാത്മക കമന്റുകളും വന്നിട്ടും ഖുഷിയുടെ വിജയത്തിന് കാരണക്കാരായ ആരാധകര്‍ക്ക് വിജയ് നന്ദി പറഞ്ഞു. സിനിമക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുമ്പോഴും തന്റെ ആരാധകര്‍ അതിനെ സ്‌നേഹം കൊണ്ട് മറികടന്നുവെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെയും വിജയ് ദേവരകൊണ്ട തന്റെ ആരാധകര്‍ക്ക് ഇത്തരം സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം തെരഞ്ഞെടുത്ത ആരാധകരെ എല്ലാ ചെലവുകളും നല്‍കി അദ്ദേഹം മണാലിക്ക് വിനോദയാത്രയ്ക്ക് അയച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മഹാനടിക്കുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിച്ച റൊമാന്റിക് എന്റര്‍ടൈനര്‍ ചിത്രമാണ് ഖുഷി. ശിവ നിര്‍വാണ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ ഒന്നിനാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മലയാളിയായ ഹിഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജയറാം, ശരണ്യ പൊന്‍വണ്ണന്‍, സച്ചിന്‍ ഖദേക്കര്‍, ശരണ്യ പ്രദീപ്, ലക്ഷ്മി, അലി, മുരളി ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Contact the author

Entertainment Desk

Recent Posts

Movies

'വര്‍മ്മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല'; വിനായകനെ പുകഴ്ത്തി രജനീകാന്ത്

More
More
Movies

മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ചിട്ടുണ്ട്, പഠനവും ജീവിതവും പ്രണയവുമെല്ലാം തുലച്ചത് സിന്തറ്റിക് ലഹരി- ധ്യാന്‍ ശ്രീനിവാസന്‍

More
More
Movies

എന്നും അങ്ങയെപ്പോലെയാകാനാണ് ഞാന്‍ ശ്രമിക്കുന്നത്- മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി ദുല്‍ഖര്‍

More
More
Movies

വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും പറ്റാത്ത രീതിയില്‍ വര്‍മ്മന്‍ ഹിറ്റായി; ജയിലറിലെ കഥാപാത്രത്തെക്കുറിച്ച് വിനായകന്‍

More
More
Movies

കുടുംബക്കാര്‍ നിര്‍ബന്ധിച്ചതുകൊണ്ട് ഒരിക്കലും വിവാഹത്തിലേക്ക് എടുത്തുചാടരുത്- നടി മീരാ നന്ദന്‍

More
More
Movies

'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' - നവ്യാ നായര്‍

More
More