നെല്‍സണ്‍ ദിലീപ് കുമാര്‍- രജനീകാന്ത് ചിത്രം ജയിലറിന്റെ വിജയത്തില്‍ ആദ്യമായി പ്രതികരിച്ച് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ വിനായകന്‍. സണ്‍ പിക്‌ച്ചേഴ്‌സ് പുറത്തുവിട്ട വീഡിയോയിലാണ് നടന്‍ സിനിമയെക്കുറിച്ച് ആദ്യമായി പ്രതികരിച്ചത്. വീഡിയോയില്‍ ജയിലറിലേക്ക് വന്നതിനെക്കുറിച്ചും രജനീകാന്തിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും വിനായകന്‍ സംസാരിച്ചു. 'മനസിലായോ നാന്‍ താന്‍ വര്‍മ്മന്‍, വണക്കം' എന്നുപറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.
'പത്തുപതിനഞ്ച് ദിവസമായി ഞാന്‍ കാടിനുളളിലായിരുന്നു. ഫോണൊക്കെ കട്ടായിരുന്നു. തിരിച്ചുവന്നപ്പോള്‍ ഒരുപാട് മിസ്ഡ് കോളുകള്‍ കണ്ടു. മാനേജര്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു. രജനീകാന്ത് ഹീറോ ആയുളള ചിത്രമാണ്. നെന്‍സണ്‍ ആണ് സംവിധായകന്‍ എന്ന്. ഇനി ഒന്നും കേള്‍ക്കേണ്ട കാര്യമില്ല. രജനീകാന്തിന്റെ ചിത്രമല്ലേ. നെല്‍സണെയും എനിക്കറിയാം. നെല്‍സണ്‍ കഥയുടെ ഒരു സ്ട്രക്ച്ചര്‍ പറഞ്ഞു. നിങ്ങളാണ് മെയിന്‍ വില്ലനെന്നും'- വിനായകന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രജനീകാന്തുമൊത്തുളള എക്പീരിയന്‍സ് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും അദ്ദേഹമാണ് വര്‍മ്മന്‍ എന്ന തന്റെ കഥാപാത്രം വിജയിക്കാന്‍ കാരണമെന്നും വിനായകന്‍ പറഞ്ഞു. വര്‍മ്മന്‍ എന്ന കഥാപാത്രത്തെക്കുറിച്ചു മാത്രമാണ് നെല്‍സണ്‍ പറഞ്ഞതെന്നും സ്‌ക്രിപ്റ്റ് താന്‍ കേട്ടിരുന്നില്ലെന്നും വിനായകന്‍ പറഞ്ഞു. സ്വപ്‌നത്തില്‍ പോലും യോസിക്കലെ സാര്‍ എന്നൊരു ഡയലോഗ് സിനിമയിലുണ്ടെന്നും അതുപോലെ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത രീതിയില്‍ സിനിമ ഹിറ്റായെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.