എന്നും അങ്ങയെപ്പോലെയാകാനാണ് ഞാന്‍ ശ്രമിക്കുന്നത്- മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി ദുല്‍ഖര്‍

നടന്‍ മമ്മൂട്ടിക്ക് പിറന്നാളാശംകള്‍ നേര്‍ന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. എന്നും താന്‍ പിതാവിനെപ്പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. മമ്മൂട്ടിക്കൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം സമൂഹമാധ്യമങ്ങളിലൂടെയാണ് നടന്‍ പിതാവിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. 

'ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ മുതിരുമ്പോള്‍ താങ്കളെപ്പോലെയാകണമെന്ന് ആഗ്രഹിച്ചു. ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ നിന്നപ്പോള്‍ താങ്കളെപ്പോലൊരു നടനാകണമെന്ന് ആഗ്രഹിച്ചു. ഞാനൊരു പിതാവായപ്പോഴും പൂര്‍ണ്ണമായും അങ്ങയെപ്പോലെ ആകാനാണ് ശ്രമിച്ചത്. ഒരിക്കല്‍ അങ്ങയുടെ പാതിയെങ്കിലുമായി മാറുമെന്നാണ് എന്റെ പ്രതീക്ഷ. പിറന്നാളാശംസകള്‍ നേരുന്നു. ഇനിയും താങ്കള്‍ക്കുമാത്രം സാധ്യമായ രീതിയില്‍ ഈ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരുക'- ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

72-ാം പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിക്ക് ആശംസകളുമായി സിനിമാ- രാഷ്ട്രീയ-സാമൂഹ്യ മേഖലകളില്‍നിന്നുളള നിരവധിപേരാണ് രംഗത്തെത്തിയത്. പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു.

Contact the author

Entertainment Desk

Recent Posts

Movies

'വര്‍മ്മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല'; വിനായകനെ പുകഴ്ത്തി രജനീകാന്ത്

More
More
Movies

മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ചിട്ടുണ്ട്, പഠനവും ജീവിതവും പ്രണയവുമെല്ലാം തുലച്ചത് സിന്തറ്റിക് ലഹരി- ധ്യാന്‍ ശ്രീനിവാസന്‍

More
More
Movies

വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും പറ്റാത്ത രീതിയില്‍ വര്‍മ്മന്‍ ഹിറ്റായി; ജയിലറിലെ കഥാപാത്രത്തെക്കുറിച്ച് വിനായകന്‍

More
More
Movies

ഖുഷിയുടെ വിജയം; 100 നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കുമെന്ന് നടന്‍ വിജയ് ദേവരകൊണ്ട

More
More
Movies

കുടുംബക്കാര്‍ നിര്‍ബന്ധിച്ചതുകൊണ്ട് ഒരിക്കലും വിവാഹത്തിലേക്ക് എടുത്തുചാടരുത്- നടി മീരാ നന്ദന്‍

More
More
Movies

'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' - നവ്യാ നായര്‍

More
More