'വര്‍മ്മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല'; വിനായകനെ പുകഴ്ത്തി രജനീകാന്ത്

ചെന്നൈ: നടന്‍ വിനായകനെ പ്രശംസിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ജയിലര്‍ സിനിമയിലെ വിനായകന്റെ കഥാപാത്രമായ വര്‍മ്മനെ അമിതാഭ് ബച്ചന്‍ ചിത്രം ഷോലെയിലെ ഗബ്ബര്‍ സിംഗിനോടാണ് രജനീകാന്ത് ഉപമിച്ചത്. രാവണന്‍ ഉളളതുകൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ലഭിച്ചതെന്നും വര്‍മ്മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ലെന്നും രജനീകാന്ത് പറഞ്ഞു. ചെന്നൈയില്‍ സംഘടിപ്പിച്ച ജയിലര്‍ സക്‌സസ് മീറ്റിലായിരുന്നു രജനീകാന്ത് വിനായകനെ പ്രശംസിച്ച് സംസാരിച്ചത്. 

'ജയിലര്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഷോലെയിലെ ഗബ്ബര്‍ സിംഗ് എന്ന കഥാപാത്രത്തെക്കുറിച്ച് ഞാന്‍ നെല്‍സണോട് പറഞ്ഞിരുന്നു. നെല്‍സണ്‍ ഷോലെ കണ്ടിട്ടില്ല. ആ സിനിമ ഞാന്‍ കാണിച്ചുകൊടുത്തു. ഗബ്ബര്‍ സിംഗ് എങ്ങനെയായിരുന്നെന്നും അന്ന് ആ കഥാപാത്രം എങ്ങനെ സെന്‍സേഷനല്‍ ആയെന്നുമൊക്കെ പറഞ്ഞുകൊടുത്തു. അതുപോലെ വര്‍മ്മനും സെന്‍സേഷനാകുമെന്ന് ഞാന്‍ പറഞ്ഞു. വിനായകന് ഇവിടെ വന്നിട്ടില്ല. അദ്ദേഹത്തിന്റേത് സൂപ്പര്‍ പ്രകടനമായിരുന്നു. രാവണന്‍ ഉളളതുകൊണ്ടാണ് രാമന് ബഹുമാനവും മര്യാദയുമൊക്കെ ലഭിച്ചത്. അതുപോലെയാണ് ജയിലറില്‍ വര്‍മ്മന്‍. വര്‍മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല. വിനായകന്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്'- രജനീകാന്ത് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓഗസ്റ്റ് 9-ന് റിലീസായ നെല്‍സണ്‍ ദിലീപ് കുമാര്‍- രജനീകാന്ത് ചിത്രം ജയിലര്‍ ആഗോളതലത്തില്‍ 601 കോടി നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍നിന്ന് മാത്രം 343 കോടി നേടി. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ വിനായകന് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More