അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച്ച നടത്തി വസുന്ധര രാജെ

ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രയില്‍ നിന്ന് വിട്ടുനിന്ന് മുതിര്‍ന്ന നേതാവ് വസുന്ധര രാജെ. രാജസ്ഥാനിലെ കോട്ട, ഝലാവര്‍, ബുന്‍ഡി എന്നീ പ്രദേശങ്ങളുള്‍പ്പെട്ട ഹഡോട്ടി മേഖലയിലൂടെയാണ് യാത്ര ഇപ്പോള്‍ കടന്നുപോകുന്നത്. കഴിഞ്ഞ 33 വര്‍ഷമായി ഝലാവര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വസുന്ധര രാജെ യാത്രയില്‍ നിന്ന് വിട്ടുനിന്നത് അഭ്യൂഹങ്ങള്‍ ഉയരാനിടയാക്കി. അതിനിടെയാണ് വസുന്ധര രാജെയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. 

വെളളിയാഴ്ച്ച രാജസ്ഥാനിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് രാജസ്ഥാന്റെ ഉദ്ഘാടനത്തിനു ശേഷം രാത്രിയോടെയാണ് വസുന്ധര രാജെയും ഗെഹ്ലോട്ടും കൂടിക്കാഴ്ച്ച നടത്തിയത്. ഉദ്ഘാടനച്ചടങ്ങില്‍ ഗെഹ്ലോട്ടുമായി വേദി പങ്കിടാതെ പരിപാടിക്കുശേഷമാണ് വസുന്ധര അദ്ദേഹത്തെ കണ്ടത്. രാജസ്ഥാന്‍ സ്പീക്കര്‍  സിപി ജോഷിയും പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡും ഗെഹ്ലോട്ടുമായുളള കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ബിജെപി നേതാക്കള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ആര് നേതൃത്വം നല്‍കുമെന്ന കാര്യം പാര്‍ട്ടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വസുന്ധര രാജെ, രാജേന്ദ്ര റാത്തോഡ്, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, സതീഷ് പൂനിയ എന്നിവരുടെ സംയുക്ത നേതൃത്വത്തെയാണ് ബിജെപി ആശ്രയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനായി ബിജെപി രൂപീകരിച്ച രണ്ട് കമ്മിറ്റികളില്‍നിന്നും വസുന്ധര രാജെയെയും രാജേന്ദ്ര റാത്തോഡിനെയും ഒഴിവാക്കിയതും ചര്‍ച്ചയായിരുന്നു. അതിനിടെയാണ് വസുന്ധരാ രാജെ- ഗെഹ്ലോട്ട് കൂടിക്കാഴ്ച്ച.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 23 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More