എന്തുകൊണ്ടാണ് ഐഫോണിന് ഇന്ത്യയില്‍ ഇത്രയും വില വരുന്നത്?

'മെയ്ഡ് ഇന്‍ ഇന്ത്യ'യാണെങ്കിലും ഏറ്റവും പുതിയ ഐഫോൺ 15 മോഡലുകൾ സ്വന്തമാക്കാൻ ഇന്ത്യയിലെ ആപ്പിൾ ആരാധകർക്ക് അമേരിക്കക്കാര്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ട സ്ഥിതിയാണ് ഉള്ളത്. യുഎസ്സില്‍ ഏകദേശം 66400 രൂപ വിലയുള്ള ഐഫോൺ 15-ന് ഇന്ത്യയില്‍ 79,900 രൂപ നല്‍കണം. 83,000 വിലയുള്ള ഐഫോൺ 15 പ്രോക്ക് 1,34,900 രൂപയും, യുഎസ്സില്‍ ഒരു ലക്ഷത്തോളം വിലവരുന്ന ഐഫോൺ 15 പ്രോ മാക്സിന് 1,59,900 രൂപയും നല്‍കണം. ചില മോഡലുകളുടെ വില വ്യത്യാസം 50 ശതമാനത്തിൽ കൂടുതലാണെന്ന് സാരം. എന്തുകൊണ്ടാണ് ഐഫോണിന് ഇന്ത്യയില്‍ ഇത്രയും വില വരുന്നത്?

ആപ്പിളിന്റെ വിലനിർണ്ണയ തന്ത്രം, വിദേശ വിനിമയ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍, ഇറക്കുമതി തീരുവ എന്നിവ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ ഈ വലിയ വില വ്യത്യാസത്തിന് കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 'ഉപഭോക്താക്കൾക്കിടയിൽ നിലനിൽക്കുന്ന അഭിലാഷപരമായ ആകർഷണം നിലനിർത്തുന്നതിനായി തങ്ങളുടെ ബ്രാന്‍ഡിനെ അള്‍ട്രാ ലക്ഷുറി പ്രീമിയം ആയി നിലനിര്‍ത്തേണ്ടത് ആപ്പിളിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അതുകൊണ്ടാണ് ഗുണനിലവാരവും മേന്മയും ഉയര്‍ത്തിക്കാട്ടിമാത്രം അവര്‍ ഓരോ തവണയും തങ്ങളുടെ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നത്. എപ്പോഴും ഏറ്റവും വേഗതയേറിയ ചിപ്പ്, ശക്തമായ ബോഡി, മികച്ച ക്യാമറ തുടങ്ങിയ കാര്യങ്ങള്‍തന്നെ ആപ്പിള്‍ പറഞ്ഞുകൊണ്ടേയിരിക്കും. ആരാധകരും സ്തുതിപാടകരും അതേറ്റുപിടിക്കും'- എന്ന് സൈബർ മീഡിയ റിസർച്ച് (സിഎംആര്‍) മേധാവി പ്രഭു റാം പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2017-ലാണ് ഐഫോണുകള്‍ ഇന്ത്യയില്‍ അസംബിൾ ചെയ്തു തുടങ്ങുന്നത്. തുടർന്ന്, iPhone 12, iPhone 13, iPhone 14 എന്നിവയുൾപ്പെടെ മോഡലുകള്‍ ഇന്ത്യയില്‍ അസംബിൾ ചെയ്തു. ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകളും ഇവിടെത്തന്നെയാണ് അസംബിൾ ചെയ്യുന്നത്. എന്നാല്‍ അസംബിൾ ചെയ്യാനുള്ള പല ഘടകങ്ങളും ഇറക്കുമതി ചെയ്യപ്പെടുന്നതാണ്. അവയ്ക്ക് തീരുവ കൊടുക്കേണ്ടിവരുന്നത് സ്വാഭാവികമായും വിലയെ സ്വാധീനിക്കും. ഇറക്കുമതി ചെയ്യുന്ന ഐഫോൺ 15 പ്രോ മോഡലുകൾക്ക്  20 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും 2 ശതമാനം അധിക സെസും ഉൾപ്പെടെയുള്ള താരിഫുകള്‍ നല്‍കണം. 

വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇന്ത്യയിൽ, ആപ്പിളിന്റെ വളർച്ചയെ പ്രധാനമായും നയിക്കുന്നത് പഴയ തലമുറ മോഡലുകളാണ്. പുതിയ മോഡലുകൾ പുറത്തിറക്കുമ്പോൾ അവയുടെ വില കുറയും. ഇപ്പോള്‍തന്നെ  iPhone 12, iPhone 13, iPhone 14 മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ ആണ് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ നല്‍കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 3 weeks ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 3 weeks ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 4 weeks ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 1 month ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 1 month ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More