ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന് ശേഷം കാർഗിലിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-എൻസി സഖ്യത്തിന് മിന്നും ജയം

ശ്രീനഗര്‍: കാര്‍ഗില്‍- ലഡാക്ക് സ്വയംഭരണ ഹില്‍കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് വമ്പന്‍ ജയം. 26 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് 12 സീറ്റുകളിലും കോണ്‍ഗ്രസ് പത്തുസീറ്റുകളിലും വിജയിച്ചപ്പോള്‍ ബിജെപിക്ക് രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. രണ്ട് സീറ്റില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. 30 അംഗ കാര്‍ഗില്‍-ലഡാക്ക് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലില്‍ നാല് അംഗങ്ങള്‍ നോമിനേറ്റഡാണ്. 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജമ്മു കശ്മീരിനെയും ലഡാക്കിനെയും ജനാധിപത്യവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും വിഭജിച്ച പാര്‍ട്ടികള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയാണിത് എന്നാണ് ഒമര്‍ അബ്ദുളള പറഞ്ഞത്. മെഹബൂബ മുഫ്തിയുടെ പിഡിപി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. മതേതര പാര്‍ട്ടികള്‍ നേടിയ വിജയം ആവേശം നല്‍കുന്നതാണെന്ന് മെഹബൂബ മുഫ്തി പറഞ്ഞു.  രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സ്വാധീനമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More