'നിങ്ങളുടെ വേദന ഞങ്ങളറിയുന്നു'; മണിപ്പൂരില്‍ സ്‌നേഹവും സമാധാനവും തിരികെ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി

ഇംഫാല്‍: മണിപ്പൂരില്‍ സമാധാനവും ശാന്തിയും തിരികെ കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ ജനത കടന്നുപോകുന്ന വേദനയുടെ ആഴം തങ്ങള്‍ക്ക് മനസിലാകുന്നുണ്ടെന്നും സംസ്ഥാനത്ത് സമാധാനം തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തൗബാലില്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശനം നടത്താത്തത് ലജ്ജാകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

'ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഉറ്റവരെ നഷ്ടമായി. പക്ഷെ നിങ്ങളുടെ കണ്ണുനീര്‍ തുടയ്ക്കാനോ കൈ പിടിക്കാനോ ആലിംഗനം ചെയ്യാനോ പ്രധാനമന്ത്രി ഇവിടെ വന്നിട്ടില്ല. നരേന്ദ്രമോദിക്കും ബിജെപിക്കും ആര്‍എസ്എസിനും മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല. നിങ്ങളുടെ വേദന അവരുടെ വേദനയല്ല. എന്നാല്‍ മണിപ്പൂരിലെ ജനങ്ങള്‍ അനുഭവിക്കുന്ന വേദന ഞങ്ങള്‍ മനസിലാക്കുന്നു. നിങ്ങളുടെ മുറിവുകളും നൊമ്പരങ്ങളും ഞങ്ങളറിയുന്നു. ഈ നാട് മുന്‍പ് അറിയപ്പെട്ടിരുന്നത് ശാന്തിയുടെയും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പേരിലായിരുന്നു. അത് ഞങ്ങള്‍ തിരികെ കൊണ്ടുവരും'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസവും മണിപ്പൂരില്‍ പര്യടനം തുടരുകയാണ്. ഇന്ന് വൈകുന്നേരം യാത്ര നാഗാലാന്‍ഡില്‍ പ്രവേശിക്കും. ബസില്‍ സഞ്ചരിക്കുന്ന രാഹുല്‍ ഗാന്ധിയും സംഘവും പ്രധാന ഇടങ്ങളില്‍ ഇറങ്ങി ജനങ്ങളെ അഭിസംബോധന ചെയ്യും.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 19 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More