കൊവിഡ് രോ​ഗികളെ ഡിസ്ചാർജ് ചെയ്യാൻ ഐസിഎംആറിന്റെ പുതിയ മാർ​ഗനിർദ്ദേശം

കൊവിഡ് രോ​ഗികളെ ഡിസ്ചാർജ് ചെയ്യാൻ ഐസിഎംആറിന്റെ പുതിയ മാർ​ഗനിർദ്ദേശം. ​​രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവരെ പരിശോധനാ ഫലം നെ​ഗറ്റീവാകാതെ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാമെന്നാണ് പുതിയമാർ​ഗ നിർദ്ദേശം. മൂന്ന് ദിവസം പനിയില്ലാത്തവരെ ഡിസ്ചാർജ് ചെയ്യാമെന്നും മാർ​ഗനിർദ്ദേശത്തിലുണ്ട്. ഡിസ്ചാർജ് ചെയ്യുന്നവർ 7 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ​മറ്റ് ​ഗുരതരരോ​ഗങ്ങൾ ഉള്ളവർക്ക് കൊവിഡ് ഭേദമായാൽ മാത്രം പരിശോധന നടത്തിയാൽ മതിയെന്നാണ് പുതിയ മാർ​ഗ നിർദ്ദേശം. ഒരു പരിശോധനാ ഫലം നെ​ഗറ്റീവായാൽ ഡിസ്ചാർജ് ചെയ്യാം. നിലവിലെ പ്രോട്ടോക്കോൾ പ്രകാരം തുടർച്ചയായി രണ്ട് പരിശോധനാ ഫലം നെ​ഗറ്റീവായാൽ മാത്രമാണ് ഡിസ്ചാർജ് ചെയ്യുന്നത്. ഈ മാർ​ഗ നിർദേശത്തിലാണ് കേന്ദ്രസർക്കാർ സ്ഥാപനമായ ഐസിഎംആർ മാറ്റം വരുത്തിയിരിക്കുന്നത്.

കൊവിഡ് രോ​ഗബാധിതരുടെ എണ്ണം അനിയന്ത്രിതമാകുന്ന സാഹചര്യത്തിലാണ് പുതിയ മാർ​ഗ നിർദ്ദേശം കേന്ദ്രസർക്കാർ പുറത്തിറിക്കിയിരിക്കുന്നത്. അടുത്ത രണ്ട് മാസം രോ​ഗം തീവ്രമാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ  രോ​ഗികളെ കൊണ്ട് ആശുപത്രികൾ നിറയുന്ന സാ​ഹചര്യം ഒഴിവാക്കാനാണ് പുതിയ മാർ​ഗനിർദ്ദേശമെന്നാണ് കരുതപ്പെടുന്നത്. ​ഗുരതര ലക്ഷണമില്ലാത്തവരെ പരിശോധന നടത്താതെ വീടുകളിലേക്ക് അയക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് വിമർശനം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More