പാക്കിസ്ഥാനിലേക്കും ഇറാഖിലേക്കും മിസൈല്‍ തൊടുത്ത് ഇറാന്‍; തിരിച്ചടിച്ച് പാക്കിസ്ഥാന്‍

Web Desk 3 months ago

ഇസ്‌ലാമാബാദ്: കഴിഞ്ഞ ദിവസം ഇറാന്‍ പാക്കിസ്ഥാനിലും ഇറാഖിലും നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ വലിയ സംഘർഷത്തിന് വഴിമാറുകയാണ്. ചൊവ്വാഴ്ച പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖലയിലുള്ള രണ്ട് ഭീകരസംഘടനകളുടെ താവളങ്ങളാണ് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ  തകര്‍ത്തത്. കൂടാതെ തിങ്കളാഴ്ച ഇറാഖിലേയും സിറിയയിലേയും ഐഎസ് താവളങ്ങളിലും മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ഇറാനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ ഇറാഖ് പരാതി നല്‍കി. ഇരുരാജ്യങ്ങളും ഇറാനിലെ അംബാസഡര്‍മാരെ തിരിച്ചു വിളിച്ചു. എന്നാല്‍ സ്വദേശത്തുള്ള ഇറാന്റെ അംബാസഡറെ പാക്കിസ്ഥാനിലേക്കു വരാൻ അനുവദിക്കില്ല. 

അതേസമയം, ബലൂചിസ്താനിലെ ഇറാൻ ആക്രമണത്തിന് പാക്കിസ്ഥാന്‍ തിരിച്ചടി നല്‍കി. ബലൂചിസ്താൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്താൻ ലിബറേഷൻ ആർമി എന്നീ വിഘടനവാദി സംഘടനകളുടെ ഇറാനിലെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത് എന്നാണ് പാക്കിസ്ഥാന്‍റെ വാദം. ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട് പാക്കിസ്ഥാന്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആക്രമണത്തിൽ പ്രതിഷേധിച്ച് ഇറാഖ് വിദേശകാര്യമന്ത്രിയുമായി നടക്കാനിരുന്ന കൂടികാഴ്ച്ച കുർദിഷ് പ്രധാനമന്ത്രി റദ്ദാക്കി. ഇന്നലെ സ്വിറ്റ്സർലൻഡിലെ ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ വെച്ചായിരുന്നു കൂടികാഴ്ച്ച നിശ്ചയിച്ചിരുന്നത്. കുർദിസ്ഥാൻ ഇറാഖിലെ അർധ സ്വയംഭരണ മേഖലയാണ്. ഇര്‍ബിലില്‍ ഇസ്രയേൽ ചാരസംഘടന മൊസാദിന്റെ കേന്ദ്രം ബോംബിട്ടു തകര്‍ത്തു എന്നാണ് ഇറാഖിന്‍റെ വാദം. പക്ഷെ പ്രമുഖ കുർദിഷ് വ്യവസായി പേഷ്റോ ദിസായിയും അദ്ദേഹത്തിന്റെ കൈക്കുഞ്ഞുമടക്കം 4 പേരാണു കൊല്ലപ്പെട്ടത്. 

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More