കമല്‍ നാഥ് ന്യായ് യാത്രയില്‍ പങ്കെടുക്കും; ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം തളളി കോണ്‍ഗ്രസ്

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും മകന്‍ നകുല്‍ നാഥും ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം തളളി കോണ്‍ഗ്രസ്. കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്നത് ബിജെപിയും മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന പ്രചാരണം മാത്രമാണെന്നും താനൊരു കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും കമല്‍നാഥ് പറഞ്ഞെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിംഗ് പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ കമല്‍നാഥ് പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് കമല്‍നാഥ്. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ അദ്ദേഹവുമായി സംസാരിച്ചു. ഭാരത് ജോഡോ ന്യായ് യാത്ര സംസ്ഥാനത്തെത്തുമ്പോള്‍ ചെയ്യേണ്ട ഒരുക്കങ്ങളെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. അദ്ദേഹം ന്യായ് യാത്രയില്‍ പങ്കെടുക്കും. നകുല്‍ നാഥ് എംപിയും യാത്രയില്‍ അണിചേരും.'- ജിതേന്ദ്ര സിംഗ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കമല്‍നാഥ് കോണ്‍ഗ്രസ് വിടില്ലെന്ന് പിസിസി അധ്യക്ഷന്‍ ജിതു പട്വാരിയും മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗും നേരത്തെ പറഞ്ഞിരുന്നു. കമല്‍നാഥിന്റെ അടുത്ത സുഹൃത്ത് സജ്ജന്‍സിംഗ് വര്‍മ്മയും അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. 'ബിജെപി മാധ്യമങ്ങളെ ദുരുപയോഗിച്ച് ഒരു മനുഷ്യന്റെ ആത്മാര്‍ത്ഥതയെയാണ് ചോദ്യം ചെയ്യുന്നത്. മാധ്യമങ്ങളില്‍ വരുന്നതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. നെഹ്‌റു കുടുംബവുമായി അദ്ദേഹത്തിനുളള ബന്ധം തകര്‍ക്കാനാവാത്തതാണ്. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ക്കൊപ്പം നീങ്ങുന്ന താന്‍ ജീവിതാവസാനം വരെ അങ്ങനെയായിരിക്കുമെന്നാണ് കമല്‍നാഥ് എന്നോട് പറഞ്ഞത്'- സജ്ജന്‍സിംഗ് വര്‍മ്മ പറഞ്ഞു. 

'ഞാന്‍ ചെന്ന് കാണുമ്പോള്‍ അദ്ദേഹം ഒരു കുറിപ്പടിയുമായി കണക്കുകൂട്ടുകയാണ്. മധ്യപ്രദേശിലെ ലോക്‌സഭാ സീറ്റ് വിതരണം എങ്ങനെ വേണമെന്നും ജാതി സമവാക്യങ്ങള്‍ എങ്ങനെയായിരിക്കുമെന്നുമാണ് അദ്ദേഹം സംസാരിച്ചത്. പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ ചിന്തിക്കുന്നുമില്ല. മാധ്യമങ്ങളുണ്ടാക്കിയ അഭ്യൂഹങ്ങള്‍ മാധ്യമങ്ങള്‍ തന്നെ തിരുത്തട്ടെ എന്ന നിലപാടിലാണ് കമല്‍നാഥ്'- സജ്ജന്‍സിംഗ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 1 day ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 2 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 2 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 3 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More