സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ അരുണ്‍, എസ് എഫ് ഐ കോളേജ് യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇരുവരും ഇന്നലെ രാത്രിയോടെ കല്‍പ്പറ്റ ഡിവൈഎസ്പിക്കു മുന്നിലാണ് കീഴടങ്ങിയത്. കേസില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി എസ് അഭിഷേക് അടക്കം ആറുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്യായമായി തടഞ്ഞുവെക്കല്‍, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരവും റാഗിംഗ് നിരോധന നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

ബി വി എസ് സി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥിനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കും മുന്‍പ് ക്രൂരമര്‍ദ്ദനം നേരിടേണ്ടി വന്നുവെന്ന് തെളിയിക്കുന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മൂന്നുദിവസം ഭക്ഷണം പോലും നല്‍കാതെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ആരോപണമുയര്‍ന്നു. കേസിലെ ഒന്നാം പ്രതി അഖിലിനെ ഒളിവില്‍ കഴിയുന്നതിനിടെ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം പാലക്കാട്ടെ ബന്ധുവീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ കോളേജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അവരില്‍ ഒരാളാണ് അഖില്‍. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ 10 പേരും ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്നാണ് സൂചന. സിദ്ധാര്‍ത്ഥിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. വയനാട് എസ്പിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. കല്‍പ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 17 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 19 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More