കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 478 മരണം
ലണ്ടന്‍: ബ്രിട്ടന് കോവിഡ്-19 മരണ നിരക്കില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ മറികടന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 478 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 32,065 ആയി. എന്നാല്‍ ഇത് കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് താഴ്ന്ന നിരക്കാണ്. കഴിഞ്ഞ രണ്ടുദിവസമായി മരണനിരക്ക് 300 താഴെ നില്ക്കുന്നു എന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 7,800 പുതിയ രോഗികള്‍
ബ്രിട്ടനില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 7,800 ത്തോളം പേരില്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 2,23,060 ആയി. കോവിഡ്-19 മരണം ഏറ്റവും കൂടുതല്‍ നടന്ന രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടന്.