20 ലക്ഷം കോടിയിൽ ആർക്ക് എന്തുകിട്ടും? പ്രഖ്യാപനം 4 മണിക്ക്

പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ വിശ​ദാംശങ്ങൾ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് വിശദീകരിക്കും. 4 മണിക്കാണ് വാർത്താ സമ്മേളനം. സാമ്പത്തിക പാ​ക്കേജിന്റെ വിവിധ വശങ്ങൾ ഇന്ന് മുതൽ നിർമ്മല സീതാരാമൻ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ജിഡിപിയുടെ 10 ശതമാനമാണ് സാമ്പത്തിക പാക്കേജായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. റിസർവ് ബാങ്ക് ഇതിനകം ഒന്നേമുക്കാൽ കോടിയ രൂപയുടെ വിവിധ സാമ്പത്തിക പാക്കേജുകൾ ഇതിനകം പ്രഖ്യാപിച്ചതിനാൽ ഇത് കഴിച്ചുള്ള പാക്കേജിന്റെ വിശദാംശങ്ങളാകും അറിയിക്കുക.

സമസ്ത മേഖലകൾക്കും ഇളവുകൾ നൽകുന്ന പാക്കേജായിരിക്കുമെന്നാണ് പൊതുവിൽ പ്രതീക്ഷിക്കുന്നത്. ജിഡിപിയുടെ ആറ് ശതമാനമായിരിക്കും ഇത്. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും ന​ഗരത്തിലെ പാവപ്പെട്ടവർക്കും തൊഴിലാളികൾക്കുമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിക്കും. ചെറുകിയ ഇടത്തരം വ്യവസായങ്ങൾക്ക് ഏകദേശം 3 ലക്ഷം കോടി രൂപയുടെ വായ്പ ബാങ്കുകൾ വഴി നൽകുന്ന പദ്ധതി പ്രഖ്യാപിച്ചേക്കും. ഇതിന്റെ സോവറിൻ ​ഗ്യാരന്റ് സർക്കാർ തന്നെ നിൽക്കുന്നതായിരിക്കും ഏറ്റവും വലിയ പ്രഖ്യാപനം. ഇതിനായി 40000 കോടി രൂപയുടെ കോർപ്പസ് ഫണ്ട് രൂപീകരിക്കുന്നതിനായി സർക്കാർ ആലോചിക്കുന്നുണ്ട്. തൊഴിലാളികൾക്ക് നേരിട്ട് പണം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചേക്കും. 20000 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ഇത്തരത്തിൽ പണം നേരിട്ടു കൈമാറുന്ന പദ്ധതികൾ വേണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. അടിസ്ഥാന സൗകര്യ മേഖലയിൽ വൻ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചേക്കും. 111 ലക്ഷം കോടിയാണ് ഇതിനായി നീക്കിവെക്കുക. കടമെടുക്കൽ പരിധി വർദ്ധിപ്പിക്കണമെന്ന സംസ്ഥാന സർക്കാറുകളുടെ ആവശ്യം മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങളും ഇന്ന് ഉണ്ടാകും

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More