സാധാരണ ട്രെയിൻ സർവീസുകൾ ജൂലൈ ഒന്നിന് ശേഷം മാത്രം

ട്രെയിൻ സർവീസുകൾ ജൂലൈ ഒന്നിന് ശേഷം മാത്രം. ജൂൺ 30 വരെയുള്ള എല്ലാ ട്രെയിനുകളും റെയിൽവെ റ​ദ്ദാക്കി. ബുക്ക് ചെയ്തവർക്ക് പണം പൂണമായും തിരിച്ചു നൽകുമെന്ന് റെയിൽവെ അറിയിച്ചു. ശ്രമിക് ട്രെയിനുകളും പ്രത്യേക ട്രെയിനുകളും മാത്രമാണ് ജൂൺ 30 വരെ ഓടുക. മെയ് 12 മുതലാണ് രാജ്യത്ത് പ്രത്യേക ട്രെയിനുകൾ ആരംഭിച്ചത്. കൂടുതൽ ട്രെയിനുകൾ ആരംഭിക്കാൻ സാധ്യതയുണ്ട്. ശ്രമിക് ട്രെയിനുകളായിരിക്കും ഇതെല്ലാം. പ്രത്യേക ട്രെയിനുകളിൽ വെയിറ്റിം​ഗ് ലിസ്റ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും റെയിൽവെ അറിയിച്ചു. നിലവിൽ പ്രത്യേക ട്രെയിനുകളിൽ കൺഫേംമ്ഡ് ടിക്കറ്റുകൾ മാത്രമാണ് അനുവദിക്കുന്നത്. ലോക്ഡൗൺ മൂലം ഡൽഹിയിൽ കുടുങ്ങിയ മലയാളികളുമായുള്ള ട്രെയിൻ ഇന്ന് രാത്രി കേരളത്തിൽ എത്തും.

ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിനാണ് ഇത്. കോഴിക്കോട് റെയിൽവെ സ്റ്റേഷനിലാണ് ട്രെയിൻ ആദ്യം എത്തുക. യാത്രക്കാരെ പരിശോധിക്കുന്നതിനും ക്വാറന്റൈൻ ചെയ്യുന്നതിനും വിപുലമായ പദ്ധതിയാണ് ജില്ലാ ഭരണകൂടം തയ്യാറാക്കിയിരിക്കുന്നത്. മലബാറിലെ മറ്റ് യാത്രക്കാരെ കെഎസ്ആർടിസിയിൽ കൊണ്ടുപോകും. രോ​ഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. എറണാകുളം തിരുവനന്തപുരം സ്റ്റേഷനുകളിലും സമാനമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ്  ട്രെയിൻ യാത്ര ആരംഭിച്ചത്. 1490 യാത്രക്കാരാണ് ട്രെയിനിലുള്ളത്. യാത്രക്കാരിൽ ഭൂരിഭാ​ഗവും ​ഗർഭിണികൾ വിദ്യാർത്ഥികൾ വയോധികർ തുടങ്ങിയ മുൻ​ഗണന വിഭാ​ഗത്തിൽപ്പെട്ടവരാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More