തമിഴ്നാട്ടിൽ ഇന്ന് 536 പേർക്ക് കൂടി കൊവിഡ്; 3 മരണം

തമിഴ്നാട്ടിൽ 536 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 11760 ആയി.  ഇന്ന് മൂന്ന് പേർ മരിച്ചു. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 82 ൽ എത്തി. 7272 പേരാണ് ചികിത്സയിലുള്ളത്. 234 പേർക്ക് ഇന്ന് രോ​ഗം ഭേദമായി. ആകെ രോമുക്തി നേടിയവരുടെ എണ്ണം 4406 ആയി. ചെന്നൈയിൽ 364 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.  7125 ആണ് ചെന്നൈ ന​ഗരത്തിൽ രോ​ഗബാധിതരുടെ എണ്ണം. ഇവിടെ 5471 പേരാണ് ചികിത്സയിലുള്ളത്. 124 പേർക്കാണ് ഇന്ന് ചെന്നൈയിൽ ഇന്ന് രോ​​ഗമുക്തിയുണ്ടായത്. 54 പേരാണ് രോ​ഗം മൂലം മരിച്ചത്.   തിരുവാളൂരിൽ 563 പേർക്കും, ചെങ്ങൽപേട്ടിൽ  534 പേർക്കും കാഞ്ചീപുരത്ത് 201 പേർക്കും മധുരയിൽ 163 പേർക്കും തിരുന്നൽവേലിയിൽ 207 പേർക്കമാണ് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്.

തമിഴ്നാട്ടിൽ ലോക്ഡൗൺ ഈ മാസം 31 വരെ നീട്ടിയിരുന്നു.  രോ​ഗബാധ ഏറ്റവും രൂക്ഷമായ ചെന്നൈ അടക്കം 12 ജില്ലകൾ പൂർണമായും അടച്ചിടാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം കോയമ്പത്തൂർ, സേലം, ഈറോഡ് ഉൾപ്പെടെ 25 ജില്ലകളിൽ ഭാ​ഗികമായ  ഇളവ് നൽകിയിട്ടുണ്ട് 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More