ഹൈഡ്രോക്സിക്ളോറോക്വിന്‍ കൊവിഡ് തടയാന്‍ ഉപകരിക്കും - ഐസിഎംആര്‍

ഡല്‍ഹി: കൊറോണ വൈറസ് ബാധ തടയാന്‍ ഹൈഡ്രോക്സിക്ളോറോക്വിന്‍ ഉപകരിക്കുമെന്ന് തങ്ങള്‍ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയതായി ഐസിഎംആര്‍ വ്യക്തമാക്കി. പ്രതിരോധം എന്ന നിലയില്‍ ഉപയോഗിക്കുന്നതിനാണ് ഐസിഎംആര്‍  ഹൈഡ്രോക്സിക്ളോറോക്വിന്‍ നിര്‍ദ്ദേശിക്കുന്നത്. തങ്ങള്‍ നടത്തിയ മൂന്നു പഠനങ്ങളിലും രോഗ പ്രതിരോധത്തിന് ഈ മരുന്ന് സഹായകരമാണെന്ന് കണ്ടെത്തിയതായി കൌണ്‍സില്‍ വ്യക്തമാക്കി.

ഇതേ തുടര്‍ന്ന് കൊവിഡ്‌ -19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പൊലിസ് ഉള്‍പ്പെടെയുള്ള സേനാ അംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഇത് നല്‍കാനും മരുന്ന് ഹൈ റിസ്ക്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പേരിലെത്തിക്കാനുമാണ് തീരുമാനം.

ഡല്‍ഹി, പൂനെ എന്നിവിടങ്ങളില്‍ നടത്തിയ പഠനങ്ങളില്‍  ഇത് ഉപയോഗിച്ചവരില്‍ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് വൈറല്‍ ബാധയേല്‍ക്കാനുള്ള  സാധ്യത കുറവാണെന്ന് കണ്ടെത്തിയതായി ഐസിഎംആര്‍  അധികൃതര്‍ വ്യക്തമാക്കി. രണ്ടുമാസം വരെ കഴിക്കാനാണ് വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്.അതില്‍ കൂടുതല്‍ കാലം കഴിക്കണമെങ്കില്‍ വിദഗ്ദോപദേശം അത്യാവശ്യമാണ്. കാരണം  ഹൈഡ്രോക്സിക്ളോറോക്വിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില താളപ്പിഴകള്‍ വരാനും ദഹനേന്ദ്രിയത്തില്‍ ചില പ്രശ്നങ്ങള്‍ വരാനും സാധ്യതയുണ്ട് എന്നതിനാല്‍ ഇത് കഴിക്കുന്നത് തുടരാന്‍ വിദഗ്ദ ഉപദേശം അത്യാവശ്യമാണെന്നും ഐസിഎം ആര്‍  ചൂണ്ടിക്കാട്ടുന്നു.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More