കൊറോണ വൈറസ് ബാധ തടയാന്‍ ഹൈഡ്രോക്സിക്ളോറോക്വിന്‍ ഫലപ്രദമല്ലെന്ന് തെളിഞ്ഞതായി ഡബ്ല്യു.എച്ച്.ഒ

ജനീവ: കൊറോണ വൈറസ് ബാധ തടയാന്‍ ഹൈഡ്രോക്സിക്ളോറോക്വിന്‍ ഫലപ്രദമല്ലെന്ന് തെളിഞ്ഞതായി ലോകാരോഗ്യ സംഘടന. മരുന്ന് ഫലപ്രദമാണോ എന്ന് പരിശോധിക്കാന്‍ നടത്തിയ റാന്‍ഡം പരിശോധനയിലടക്കം കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍  ഹൈഡ്രോക്സിക്ളോറോക്വിന് കഴിയില്ലെന്ന് തെളിഞ്ഞതായി ലോകാരോഗ്യ സംഘടനാ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ മൈക്കള്‍ റയാന്‍ പറഞ്ഞു. ഈ മലേറിയ മരുന്നിനു പാര്‍ശ്വഫലങ്ങള്‍ ഉള്ളതിനാല്‍ ആരോഗ്യ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ മാത്രമേ രോഗികളില്‍ പ്രയോഗിക്കാന്‍ പാടുള്ളുവെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാ‌ക്കി.

എന്നാല്‍  ഹൈഡ്രോക്സിക്ളോറോക്വിന്‍ കൊവിഡ്‌ പ്രതിരോധത്തിന് ഉപകരിക്കുമെന്ന് തങ്ങള്‍ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയതായി ഐസിഎംആര്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടു പിറകെയാണ് ഹൈഡ്രോക്സിക്ളോറോക്വിന് എതിരായി ഇപ്പോള്‍ ഡബ്ല്യു.എച്ച്.ഒ രംഗത്ത് വന്നിരിക്കുന്നത്.

പ്രതിരോധം എന്ന നിലയില്‍ ഉപയോഗിക്കുന്നതിനാണ് ഐസിഎംആര്‍  ഹൈഡ്രോക്സിക്ളോറോക്വിന്‍ നിര്‍ദ്ദേശിക്കുന്നത്. തങ്ങള്‍ നടത്തിയ മൂന്നു പഠനങ്ങളിലും രോഗ പ്രതിരോധത്തിന് ഈ മരുന്ന് സഹായകരമാണെന്ന് കണ്ടെത്തിയതായി കൌണ്‍സില്‍ വ്യക്തമാക്കി. കൊവിഡ്‌ -19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പൊലിസ് ഉള്‍പ്പെടെയുള്ള സേനാ അംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഇത് നല്‍കാനും മരുന്ന് ഹൈ റിസ്ക്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പേരിലെത്തിക്കാനുമാണ് തീരുമാനം.

അതേസമയം ഹൈഡ്രോക്സിക്ളോറോക്വിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ട് എന്ന കാര്യത്തില്‍ ഡബ്ല്യു.എച്ച്.ഒ യുടെ നിഗമനം ഐസിഎംആര്‍ പങ്കുവെക്കുന്നുണ്ട്. ഹൃദയ സംബന്ധമായ പ്രയാസങ്ങള്‍ വരെ വരാന്‍ സാധ്യതയുള്ളതിനാല്‍ 8 ആഴ്ച്ചക്കപ്പുറം ഈ മരുന്ന് ഉപയോഗിക്കുന്നവര്‍ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ മാത്രമേ അത് ഉപയോഗിക്കാവൂ എന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More