കൊവിഡ്: കൊല്ലത്തെ സർക്കാർ പ്രസവാശുപത്രി അടച്ചു

 കൊല്ലത്തെ സർക്കാർ പ്രസവാശുപത്രി വിക്ടോറിയ അടച്ചു. ഇവിടെ പ്രസവിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആശുപത്രി പൂട്ടാൻ ആരോ​ഗ്യ വകുപ്പ് തീരുമാനിച്ചത്. ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെ മുഴുവൻ ആളുകളെയും നിരീക്ഷണത്തിലാക്കി. ഈ മാസം 20 ആം തീയതിയാണ് കല്ലുവാതുക്കൽ സ്വദേശിയായ ​ഗർഭിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജില്ലയിലെ ഹോട്ടസ്പോർട്ടുകളിൽ ഒന്നായ കല്ലുവാതുക്കലിൽ നിന്ന് എത്തിയതിനാൽ അന്ന് തന്നെ ഇവർക്ക് സ്രവ പരിശോധന നടത്തിയിരുന്നു. നെ​ഗറ്റീവ് ആയിരുുന്ന പരിശോധന ഫലം.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഇവരുടെ പ്രസവ ശുശ്രൂഷ. രണ്ടാം പരിശോധനയിൽ ഇവർക്ക് രോ​ഗം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പരിശോധനാ ഫലം വന്നത്. ഇതിനെ തുടർന്ന് ആശുപത്രി അടക്കാനും ജീവനക്കാരെ ക്വാറന്റൈനിൽ ആക്കാനും തീരുമാനിച്ചു.  ​ചികിത്സയിലുണ്ടായിരുന്ന ​ഗർഭിണികളെ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More