ഡോക്ടര്‍മാരെയും നഴ്സുമാരെയും നല്‍കണം - അഭ്യര്‍ഥനയുമായി കേരളത്തിന് മഹാരാഷ്ട്രയുടെ കത്ത്

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ്‌ -19 വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും നല്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര കേരളത്തിന് കത്തയച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്കാണ് മഹാരാഷ്ട്രാ ഡയറകടറെറ്റ് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കത്തയച്ചിരിക്കുന്നത്. 50 ഡോക്ടര്‍മാരെയും 100  നഴ്സുമാരെയും നല്‍കണമെന്നാണ് ആവശ്യം.

മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെ, സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി നേരത്തെ നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത്.  ഡോക്ടര്‍മാരെയും നഴ്സുമാരെയും നല്കാമെന്നു കേരളം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. 

പുതുതായി മഹാരാഷ്ട്ര മഹാലക്ഷ്മി റേസ് കോഴ്സില്‍ ആരംഭിക്കുന്ന 600 ബെഡ്ഡുള്ള കൊവിഡ്‌ സെന്‍റരിലേക്കാണ് കേരളത്തില്‍ നിന്ന്  ആരോഗ്യ പ്രവര്‍ത്തകരെ ക്ഷണിക്കുന്നത്. താമസം, ഭക്ഷണം, വ്യക്തിസുരക്ഷ എന്നിവക്ക് പുറമെ മെച്ചപ്പെട്ട വേതനവും കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മഹാരാഷ്ട്ര വാഗ്ദാനം ചെയ്തിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More