ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കുന്നത് തുടരും - ഐസിഎംആര്‍

ഡല്‍ഹി: കൊറോണ വൈറസ്‌ പലതരത്തില്‍ പരിണാമത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് ഐസിഎംആര്‍ ഡയരക്ടര്‍ ഡോ. ബി.ഭാര്‍ഗവ പറഞ്ഞു. അക്കാരണത്താല്‍ ആന്റി വൈറല്‍ എലെമെന്റ്സ് അടങ്ങിയ ഹൈഡ്രോക്സിക്ലോറോക്വിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ്‌-19 വൈറല്‍ രോഗമാണ് എന്നത് കൊണ്ടാണ് മലേറിയക്കുള്ള ഈ മരുന്ന് പ്രതി രോധത്തിന് ഐസിഎംആര്‍ സ്വന്തം മേല്‍നോട്ടത്തില്‍ നല്‍കുന്നത് എന്നും ഡോ. ഭാര്‍ഗ്ഗവ പറഞ്ഞു. 

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് കൊണ്ട് ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊവിഡ്‌ -19 പ്രതിരോധത്തിന് നല്‍കുന്നതിനെതിരെ ഇന്ന് ലോകാരോഗി സംഘടന രംഗത്തുവന്നതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ അതിനെ അനുകൂലിച്ചുകൊണ്ട്  ഐസിഎംആര്‍ രംഗത്ത് വന്നിരികുന്നത്. തങ്ങള്‍ നടത്തിയ മൂന്ന് പരീക്ഷണങ്ങളിലും ഹൈഡ്രോക്സിക്ലോറോക്വിന്‍  കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാണ് എന്ന് തെളിഞ്ഞതായി   ഐസിഎംആര്‍ കഴിഞ്ഞ ദിവസവും പ്രസ്താവന ഇറക്കിയിരുന്നു. ആരോഗ്യ രംഗത്തെ രണ്ട് പ്രബല സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ വിരുദ്ധ പ്രസ്താവനകള്‍ ഇറക്കിയത് ആരോഗ്യ പ്രവര്‍ത്തകരെയും ജനങ്ങളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More