പൊതുജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കണം -ഐസിഎംആര്‍

ഡല്‍ഹി: രാജ്യത്ത് കൊവിഡ്‌-19 ടെസ്റ്റുകള്  അടിയന്തിരമായി നടത്തേണ്ടത് പൊതു ജനങ്ങളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവരെയാണ് എന്ന്  ഐസിഎംആര്‍. മാറിയ സാഹചര്യത്തില്‍ തങ്ങള്‍ നേരത്തെ ഇറക്കിയ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടാണ്‌  ഐസിഎംആര്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്. ഇതുപ്രകാരം പൊതു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, സെക്യുരിറ്റി സ്റ്റാഫുകള്‍, ചെക്ക്‌ പൊയന്റുകളിലെ പൊലിസ് ഉദ്യോഗസ്ഥന്മാര്‍, ജനങ്ങള്‍ നേരിട്ട് സാധനങ്ങള്‍ വാങ്ങിക്കുന്ന കടകളിലെ വ്യാപാരികള്‍, വഴി വാണിഭക്കാര്‍, റെയില്‍വേ, എയര്‍പോര്‍ട്ട് തുടങ്ങിയ  ഇടങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ആദ്യം  കൊവിഡ്‌-19 ടെസ്റ്റുകള്‍ നടത്തണം.

നേരത്തെ ഇറക്കിയ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, രോഗികളുമായി ഇടപഴകുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, സന്നദ്ധ പ്രവര്‍ത്തര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. ഇനി ഇവര്‍ക്കൊപ്പം പുതുതായി കൂട്ടിച്ചേര്‍ത്ത വിഭാഗങ്ങളെ കൂടി അടിയന്തിര പ്രാധാന്യത്തോടെ പരിശോധനക്ക് വിധേയമാക്കാനാണ് ഐസിഎംആര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഐസിഎംആറിന്റെ പുതിയ നിര്‍ദ്ദേശം രോഗവ്യാപനം ശക്തമായ സാഹചര്യത്തിലാണ് എന്നത് ശ്രദ്ധേയമാണ്. നഗര കേന്ദ്രീകൃതമായാണ് രാജ്യത്ത് രോഗ വ്യാപനം നടക്കുന്നത്. ഈ സാഹചര്യത്തില്‍ സാമൂഹ്യ വ്യാപന സാദ്ധ്യതകൂടി കണക്കിലെടുത്താണ് ഐസിഎംആര്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More