ലോക് ഡൗൺ നീട്ടിയേക്കും; ഇളവുകളും നിയന്ത്രണങ്ങളും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം

 ലോക് ഡൗൺ നീട്ടിയേക്കും. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉടൻ തീരമാനം എടക്കും. ഞായറാഴ്ച  നാലാം ഘട്ട ലോക്ഡൗൺ അവസാനിക്കും. അതേസമയം അടുത്ത ഘട്ടം ലോക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് അധ്യക്ഷനായ മന്ത്രിസഭാ സമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ലോക് ഡൗൺ സംബന്ധിച്ച് പൊതു മാർ​ഗനിർദ്ദേശം മാത്രമെ കേന്ദ്ര സർക്കാർ നൽകുകയുളളു. അടുത്ത ഘട്ടം ലോക് ഡൗൺ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ്  മന്ത്രിസഭാ സമിതി പ്രധാനമന്ത്രിക്ക് ശുപരാർശ സമർപ്പിച്ചു. ലോക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് സമിതി ശുപാർശ ചെയ്തു.

ഹോട്ടലുകളുടെയും ആരാധനായങ്ങളുടെയും കാര്യത്തിൽ പ്രാദേശിക സ്ഥിതി​ഗതികൾ കണക്കിലെടുത്ത് തീരുമാനം എടുക്കാമെന്നാണ് ശുപാർശ. സമൂഹിക അകലം പാലിച്ച് ആരാധനായങ്ങൾ വേണമെങ്കിൽ തുറക്കാം. ലോക്ഡൗൺ അടുത്ത ഘട്ടത്തിലേക്ക് നീട്ടുകയാണെങ്കിൽ കേന്ദ്ര സർക്കാർ  പൊതുവായ നിർദ്ദേശങ്ങൾ മാത്രമെ നൽകുകയുള്ളു. ജൂലൈവരെ സ്കൂളുകൾ തുറക്കേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. ആ​ഗസ്റ്റ് മാസത്തിൽ മാത്രമാണ് രാജ്യാന്തര വിമാന സർവീസുകൾ ഉണ്ടാവുക. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More