ട്രാന്‍സ്: ഭാര്യയും ഭർത്താവും നായകനും നായികയുമാകുന്ന അപൂര്‍വ്വ സിനിമ

'ഒരു സവിശേഷ മാനസികാവസ്ഥയെയാണ് ട്രാന്‍സ് എന്ന് പൊതുവെ പറയുന്നത്. സാധാരണയായി അതിനെ സംഗീതവുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്’- സംവിധായകന്‍ അന്‍വര്‍ റഷീദ് ‘ദി ഹിന്ദു’ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണിത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് ഒരു ഫീച്ചര്‍ സിനിമയുമായി എത്തുന്നത്. 'ബാംഗ്ലൂര്‍ ഡേയ്‌സ്' എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രവുമാണിത്. ഭാര്യയും ഭർത്താവും സിനിമയിൽ നായകനും നായികയുമാകുന്ന അപൂർവ്വതകൂടിയുള്ള ട്രാന്‍സ് അടുത്ത വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും.

കന്യാകുമാരിയിൽനിന്ന് തുടങ്ങി ആംസ്റ്റർഡാമിൽ അവസാനിക്കുന്ന സിനിമയാണ് ട്രാൻസ് എന്ന് സംവിധായകന്‍ പറഞ്ഞു. കേന്ദ്രകഥാപാത്രം പലതരം മാനസികതലങ്ങളിലൂടെയും വളർച്ചകളിലൂടെയും കടന്നുപോകുന്നു. അഞ്ച് ഗാനങ്ങൾ കഥയ്ക്ക് കൂട്ടായി എത്തുന്നുണ്ട്. ടൈറ്റിൽ സോങ് ചെയ്തിരിക്കുന്നത് വിനായകനാണ്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്‍, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍,ശ്രിന്ദ, ധര്‍മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More