കോഴിക്കോട് മെഡിക്കൽ കോളേജിൽ 118 ആരോ​ഗ്യ പ്രവർത്തകരുടെ ഫലം നെ​ഗറ്റീവ്

കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കൊവിഡ് രോ​ഗികളുമായി സമ്പർക്കം പുരലർത്തിയ 118 ആരോ​ഗ്യ പ്രവർത്തകരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്. രണ്ട് പേരുടെ കൂടി ഫലം ലഭിക്കാനുണ്ട്. നിലവിൽ ആരോ​ഗ്യ പ്രവർത്തകർ ക്വാറന്റീനിൽ ആണ്. മെഡിക്കൽ ബോർഡ് യോ​ഗം ചേർന്ന് ഇവരുടെ ക്വാറന്റീൻ കാലാവധി നീട്ടേണ്ടതുണ്ടോയെന്ന് തീരുമാനിക്കും. കഴിഞ്ഞ ദിവസമാണ് ഇവരുടെ സ്രവം പരിശോധനക്ക് അയച്ചത്. പരിശോധന നടത്തി ഫലം അടിയന്തരമായി അറിയിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇവിടെ ചികിത്സയിലുണ്ടായിരുന്ന മണിയൂർ സ്വദേശിയായ ​ഗർഭിണി, മാവൂരുള്ള അഞ്ച് വയസുകാരി എന്നിവർക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ആരോ​ഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കിയത്.  ഈ രണ്ട് പേർക്ക് അസുഖം പകർന്നതിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവർ രണ്ട് പേരും മാതൃശിശു കേന്ദ്രത്തിൽ ഒരാഴ്ച ചികിത്സയിലുണ്ടായിരുന്നു. മണിയൂർ സ്വദേശിയായ ​ഗർഭിണി പ്രസവത്തെ തുടർന്നുള്ള ചികിത്സക്കായി മെയ് 24 നാണ് ഇവിടെ എത്തിയത്.   അ‍ഞ്ച് വയസുകാരി മാവൂർ സ്വദേശിയാണ്. കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ യാതൊരു സുരക്ഷ മുൻ കരുതലും ഇല്ലാതെയാണ് ഇവരുമായി ഇടപഴുകിയത്. വ്യാഴാഴ്ചയാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്.

മാവൂർ പഞ്ചായത്തിനെ കണ്ടെയിൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു. മാവൂരിൽ സംസ്ഥാനപാതയിലൂടെ മാത്രമെ ​ഗതാ​ഗതം അനുവദിക്കൂ. അതേ സമയം മാതൃശിശു സംരക്ഷണ വിഭാ​ഗത്തിന്റെ പ്രവർത്തനം പതിവു പോലെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More